UPDATES

ചിദംബരം രണ്ട് ദിവസം കൂടി കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യം തേടില്ലെന്ന് അഭിഭാഷകർ

വ്യാഴാഴ്ച ഈ കേസ് പരിഗണിക്കുന്ന ദിവസം തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫയൽ ചെയ്ത കേസിൽ അറസ്റ്റ് വിലക്കണമെന്ന ചിദംബരത്തിന്റെ ഹരജിയും പരിഗണിക്കും.

മുൻ കേന്ദ്രമന്ത്രി പി ചിദംബരം വ്യാഴാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ തുടരണമെന്ന് കോടതി ആവശ്യപ്പെട്ടു. ഐഎൻഎസ് മീഡിയ കേസിലാണ് സിബിഐയുടെ കസ്റ്റഡി കാലാവധി ഇത്രയും നീട്ടി നൽകിയത്. കഴിഞ്ഞദിവസം കോടതി ചിദംബരത്തിന്റെ കസ്റ്റഡി ഒരു ദിവസത്തേക്ക് നീട്ടി നൽകിയിരുന്നു. ഇത് സിബിഐയുടെ വാദത്തിൽ വന്ന ഒരു പിഴവായിരുന്നു. കോടതി അനുവദിച്ച 15 ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്നത് സെപ്തംബർ 5നാണ്. അതായത് വ്യാഴാഴ്ച കഴിഞ്ഞദിവസം തങ്ങൾ തെറ്റായ പ്രസ്താവനയാണ് കോടതി മുമ്പാകെ നടത്തിയതെന്ന് സിബിഐ കോടതിയെ ബോധിപ്പിച്ചു.

വിചാരണക്കോടതിയുടെ അധികാരപരിധിയിൽ തങ്ങൾക്ക് ഇടപെടുകയരുതെന്ന് ചൂണ്ടിക്കാട്ടിയ കോടതി കസ്റ്റഡിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാൻ ആവശ്യപ്പെട്ടു. ചിദംബരത്തിന് പ്രത്യേക കോടതിയിൽ ജാമ്യത്തിനായി അപേക്ഷിക്കാമെന്ന് കോടതി കഴിഞ്ഞദിവസത്തെ ഉത്തരവിൽ പറഞ്ഞിരുന്നു. ജസ്റ്റിസ്സുമാരായ ആർ ഭാനുമതി, എഎസ് ബൊപ്പണ്ണ എന്നിവരാണ് കേസ് പരിഗണിക്കുന്നത്.

വ്യാഴാഴ്ച ഈ കേസ് പരിഗണിക്കുന്ന ദിവസം തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫയൽ ചെയ്ത കേസിൽ അറസ്റ്റ് വിലക്കണമെന്ന ചിദംബരത്തിന്റെ ഹരജിയും പരിഗണിക്കും.

തന്റെ കക്ഷി സമൂഹത്തിൽ വിലമതിക്കപ്പെടുന്ന ഒരാളാണെന്നും ഒളിച്ചുപോകാൻ യാതൊരു സാധ്യതയുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച ചിദംബരം ഇടക്കാല ജാമ്യത്തിനായി ഡൽഹിയിൽ കോടതിയെ സമീപിച്ചത്.

ഇന്നത്തെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ വിചാരണക്കോടതിയെ ഇടക്കാല ജാമ്യത്തിനായി സമീപിക്കില്ലെന്ന് അഭിഭാഷകർ വ്യക്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍