UPDATES

ന്യൂസ് അപ്ഡേറ്റ്സ്

300 ഇന്ത്യൻ കുട്ടികളെ യുഎസ്സിൽ വിറ്റു; ഒരാള്‍ക്ക് 45 ലക്ഷം; ഇരകൾ ഭൂരിഭാഗവും ഗുജറാത്തിലെ ദരിദ്രഗ്രാമങ്ങളിൽ നിന്നുള്ളവർ

മാതാപിതാക്കൾക്ക് ഇവരെ പരിപാലിക്കാനുള്ള സാമ്പത്തികശേഷിയില്ലാത്തതിനാലാണ് വിൽപന നടത്തിയത്.

അന്തർദ്ദേശീയ കുട്ടിക്കടത്ത് ശൃംഖലയിലെ പ്രധാനികളിലൊരാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. രാജുഭായി ഗാംലെവാല എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഇയാൾ ഇന്ത്യയിൽ നിന്ന് കുറഞ്ഞത് 300 കുട്ടികളെ യുഎസ്സിലേക്ക് കടത്തുകയും വിൽപന നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒരാൾക്ക് 45 ലക്ഷം രൂപ വെച്ചാണ് വിൽപന നടത്തിയതെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.

ഇങ്ങനെ കടത്തപ്പെട്ട കുട്ടികൾക്ക് എന്തു സംഭവിച്ചെന്നത് ഇപ്പോഴും വ്യക്തമല്ല. 11 വയസ്സിനും 16 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് യുഎസ്സിലെ ആവശ്യക്കാർക്ക് വിറ്റത്. ഗുജറാത്തിലെ ദരിദ്രമായ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളാണ് വിൽപനയ്ക്ക് വിധേയമായതെന്നാണ് അറിയുന്നത്.

മാതാപിതാക്കൾക്ക് ഇവരെ പരിപാലിക്കാനുള്ള സാമ്പത്തികശേഷിയില്ലാത്തതിനാലാണ് വിൽപന നടത്തിയത്. 50കാരനായ ഗാംലെവാലയ്ക്ക് ഇങ്ങനെയുള്ള കുട്ടികളെ കണ്ടെത്താനുള്ള ഒരു ഗാങ്ങുണ്ട്.

യുഎസ്സിൽ നിന്ന് ഓർഡർ ലഭിച്ചാൽ ഗാംലെവാലയുടെ സംഘം തെരച്ചിലിനിറങ്ങും. അനുയോജ്യരായവരെ കണ്ടെത്തും. കുട്ടികളുടെ പാസ്പോർട്ട് വാടകയ്ക്ക് നൽകാൻ തയ്യാറുള്ളവരെയും ഇവർ കണ്ടെത്തും. ഈ പാസ്പോർട്ടിലെ കുട്ടിയുടെ മുഖവുമായി കൊണ്ടുപോകുന്ന കുട്ടിയുടെ മുഖം പരമാവധി സാമ്യം വരുത്താൻ മേക്കപ്പ് ചെയ്യും. പാസ്പോർട്ട് പിന്നീട് യഥാർത്ഥ ഉടമയെ തിരിച്ചേൽപ്പിക്കും. അതെസമയം പാസ്പോര്‍ട്ട് ഓഫീസിൽ ഈ പാസ്പോർട്ടുകൾ എങ്ങനെ സ്റ്റാമ്പ് ചെയ്തു കിട്ടിയെന്നത് വ്യക്തമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍