UPDATES

ട്രെന്‍ഡിങ്ങ്

റെയിൽവേയിൽ ഹെൽപർ, വെൽഡർ ജോലികൾക്കപേക്ഷിച്ചത് 41,000 എൻജിനീയർ ബിരുദാനന്തര ബിരുദധാരികള്‍

അപേക്ഷകരിൽ 4.91 ലക്ഷം പേർ എൻജിനീയർ ബിരുദധാരികളാണ്. 41,000 പേർ എൻജിനീയറിങ് ബിരുദാനനന്തര ബിരുദധാരികളും.

ലെവൽ 1 കാറ്റഗറിയിൽ 62,907 ജോലികൾക്കാണ് ഇന്ത്യൻ റെയിൽവേ നോട്ടിഫിക്കേഷൻ നൽകിയത്. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും താഴ്ന്ന തസ്തികകളാണ് ലെവൽ 1 കാറ്റഗറിയിൽ വരിക. ഗാങ്മാൻ, കാബിൻ‍മാൻ, ഹെൽപർമാർ, കീമാൻ, ട്രാക്ക്മാൻ, വെൽഡർമാർ തുടങ്ങിയവർ ഈ തസ്തികയിലാണ് വരിക. ഈ തസ്തികകളിലേക്കുള്ള ജോലികൾക്കായി ലഭിച്ച അപേക്ഷകളുടെ എണ്ണം 2 കോടി കവിയും.

ഈ അപേക്ഷകരിൽ 4.91 ലക്ഷം പേർ എൻജിനീയർ ബിരുദധാരികളാണ്. 41,000 പേർ എൻജിനീയറിങ് ബിരുദാനനന്തര ബിരുദധാരികളും. 86,000 മാനേജ്മെന്റ് ബിരുദ-ബിരുദാനന്തര ബിരുദധാരികൾ ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുണ്ട്.

പത്താംതരമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ വേണ്ട കുറഞ്ഞ യോഗ്യത. വന്നിട്ടുള്ള അപേക്ഷകരിൽ പത്താംതരം മാത്രം യോഗ്യതയുള്ളവർ 16,952,957 പേരുണ്ട്. വന്‍തോതിൽ അപേക്ഷകരെത്തിയതിനാൽ റെയിൽവേ റിക്രൂട്ടിങ് വിഭാഗത്തിന് ഏറെ പണിപ്പെടേണ്ടി വന്നിട്ടുണ്ട്. 2018ൽ തുടങ്ങിയ ജോലികൾ ഇപ്പോഴും തുടരുകയാണ്.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി മാറിയ സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) പറയുന്നതു പ്രകാരം ഡിഗ്രിയും പോസ്റ്റ് ഗ്രാജ്വേഷനും ഉള്ള ഉദ്യോഗാർത്ഥികൾക്കിടയിൽ തൊഴിലില്ലായ്മാ നിരക്ക് 13.2% കണ്ട് വർധിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍