UPDATES

ട്രെന്‍ഡിങ്ങ്

42 വര്‍ഷം കൊണ്ടു പണിത കനാല്‍ 14 മണിക്കൂറുകൊണ്ട് തകര്‍ന്ന് ഒലിച്ചുപോയി; എലിമാളങ്ങളാണ് കാരണമെന്ന് അധികൃതര്‍

1978ലാണ് കനാല്‍ പണി ആരംഭിച്ചത്.

ജാര്‍ഖണ്ഡില്‍ 42 വര്‍ഷം കൊണ്ടു പണിത കനാല്‍ 14 മണിക്കൂറിനകം തകര്‍ന്ന് ഒലിച്ചുപോയി. കോണാര്‍ നദി ജലസേചന പദ്ധതിയുടെ ഭാഗമായി ഗിരിഡിഹ്, ഹസാരിബാഗ്, ബോക്കാറോ ജില്ലകളിലെ 85 ഗ്രാമങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള കനാലായിരുന്നു ഇത്. ബുധനാഴ്ചയാണ് മുഖ്യമന്ത്രി കനാല്‍ നാടിന് സമര്‍പ്പിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍കം കനാലില്‍ വലിയ വിള്ളലുണ്ടായി തകരുകയായിരുന്നു.

നേരത്തെ ബിഹാറിന്റെ ഭാഗമായിരുന്ന ജാര്‍ഖണ്ഡിലെ ഈ കനാല്‍ 1978ലാണ് പണി ആരംഭിച്ചത്. പണി നീണ്ടുപോവുകയും 2003-ല്‍ വീണ്ടു പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അതും തടസ്സപ്പെട്ടു. തുടര്‍ന്ന് 2012-ല്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ചാണ് പണി പുനാരംഭിച്ചത്. 1978-ല്‍ 12കോടി ബജറ്റിട്ട് ആരംഭിച്ച പദ്ധതി 2019-ല്‍ പണി പൂര്‍ത്തിയായപ്പോള്‍ ചെലവായത് 2176 കോടി രൂപയാണ്.

404.17 കി.മീ നീളമുള്ള കനാല്‍ തകര്‍ന്നതോടെ ഗ്രാമങ്ങളിലെ പല സ്ഥലങ്ങളും വെള്ളത്തിനടയിലായി. കനാല്‍ തകര്‍ന്നതിന് കാരണമായി അധികൃതര്‍ പറയുന്നത് എലിമാളങ്ങളാണെന്നാണ്. കനാലിന്റെ അറ്റകുറ്റ പണികള്‍ ആരംഭിച്ചുവെന്നും സംഭവം വിശദമായി അന്വേഷിക്കാന്‍ ഉന്നതതലസമിതിയെ നിയോഗിച്ചെന്നും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അരുണ്‍കുമാര്‍ സിംഗ് അറിയിച്ചു.

Read: 30 സ്ത്രീകള്‍ നയിക്കുന്ന ഈ സ്കൂളില്‍ ഇനി പെണ്‍കുട്ടികള്‍ പാവാട ഉടുക്കില്ല; യൂണിഫോമിൽ വിപ്ലവം സൃഷ്ടിച്ച് ഒരു പൊതുവിദ്യാലയം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍