UPDATES

ട്രെന്‍ഡിങ്ങ്

ലക്‌നൗ മദ്രസയില്‍ പീഡനത്തിനിരയായ 52 പെണ്‍കുട്ടികളെ മോചിപ്പിച്ചു; മാനേജര്‍ പിടിയില്‍

തനിക്കെതിരായ കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണൊണ് തായിബ് സിയയുടെ ഭാഷ്യം. 15 വര്‍ഷം മുമ്പ് ആരംഭിച്ച മദ്രസയുടെ രക്ഷാധികാരി സയിദ് മുഹമ്മദി ജിലാനി അഷ്‌റഫ് ആണെന്ന് ഇയാള്‍ പറയുന്നു

വെള്ളിയാഴ്ച അര്‍ദ്ധരാത്രി നടന്ന റെയ്ഡില്‍ യുപിയിലെ ലക്‌നൗ പഴയ നഗരത്തിലെ മദ്രസയില്‍ നിന്നും പീഡനത്തിനിരയായ 52 കുട്ടികളെ മോചിപ്പിച്ച കേസില്‍ അറസ്റ്റിലായ മദ്രസ മാനേജര്‍ തായിബ് സിയയ്‌ക്കെതിരെ പോസ്‌കോ ഉള്‍പ്പെടയുള്ള ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയതായി ബസര്‍ ഖാല പോലീസ് സര്‍ക്കിള്‍ ഓഫീസര്‍ അനില്‍കുമാര്‍ യാദവ് അറിയിച്ചു. ബലാല്‍സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ലക്‌നൗവിലെ സാദഗഞ്ച് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ജാമിയ ഖാദിജാതുള്‍ ഖുബ്ര മദ്രസ, യുപി മദ്രസ വിദ്യാഭ്യാസ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്ഥാപനമാണെന്ന് ജില്ല ന്യൂപക്ഷ ക്ഷേമ ഓഫീസര്‍ ബാലേന്ദു ദ്വിവേദി വെളിപ്പെടുത്തി.

മദ്രസ മനേജര്‍ നിരന്തരമായി തങ്ങളെ പീഡിപ്പിക്കുന്നു എന്ന് പെകുട്ടികള്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് 52 പെകുട്ടികളെ മോചിപ്പിച്ചത്. അഞ്ചിനും 24നും ഇടയില്‍ പ്രായമുള്ള പെകുട്ടികള്‍ അയല്‍സംസ്ഥാനമായ ബിഹാറില്‍ നിന്നും നേപ്പാളില്‍ നിന്നും ഉള്ളവരാണെ് പോലീസ് പറഞ്ഞു. പെകുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇതിന്റെ ഫലം വരുന്നതിന് അനുസരിച്ച് തുടര്‍ നടപടികള്‍ ഉണ്ടാവുമെന്ന് പോലീസ് അറിയിച്ചു. പത്ത് പെകുട്ടികളെ അവരുടെ കുടുംബത്തോടൊപ്പം വീടുകളിലേക്ക് മടക്കി അയച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ വനിത സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

തങ്ങളെ പീഡിപ്പിക്കുകയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യുന്നതായി രേഖപ്പെടുത്തിയ കുറിപ്പുകള്‍ പെകുട്ടികള്‍ മദ്രസയുടെ ടെറസില്‍ നിന്നും താഴേക്കിട്ടതോടെയാണ് സംഭവം വെളിയിലായത്. ഈ കുറിപ്പുകള്‍ കിട്ടിയ പ്രദേശവാസികള്‍ വിവരം ജില്ല പോലീസ് സൂപ്രണ്ട് ദീപക് കുമാറിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സംയുക്തമായി മദ്രസയില്‍ പരിശോധന നടത്തുകയായിരുന്നു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി നടന്ന റെയ്ഡില്‍ മൂന്ന് നിലയുള്ള മദ്രസ കെട്ടിടത്തില്‍ 52 പെകുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നതായി കണ്ടെത്തി.

തങ്ങളെ പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മനേജര്‍ തായിബ് സിയയെ അറസ്റ്റ് ചെയ്തത്. ആദ്യം പോസ്‌കോ നിയമമായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ തന്നെ ബലാല്‍സംഗം ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്ന് ഒരു പെണ്‍കുട്ടി ശനിയാഴ്ച പരാതി നല്‍കിയതിനെ തുടര്‍ന്ന് സിയയ്‌ക്കെതിരെ ബാല്‍സംഗ കുറ്റവും ചുമത്തുകയായിരുന്നു. മാനേജര്‍ തങ്ങളെ മര്‍ദ്ദിക്കുകയും പട്ടിണിക്കിടുകയും ഗാര്‍ഹിക ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് പെകുട്ടികള്‍ പറഞ്ഞതായി വനിത സംരക്ഷ കേന്ദ്രം സന്ദര്‍ശിച്ച സംസ്ഥാന വനിതക്ഷേമ മന്ത്രി റീത്ത ബഹുഗുണ ജോഷി മാധ്യമങ്ങളോട് വിശദീകരിച്ചു.

എന്നാല്‍ തനിക്കെതിരായ കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണൊണ് തായിബ് സിയയുടെ ഭാഷ്യം. 15 വര്‍ഷം മുമ്പ് ആരംഭിച്ച മദ്രസയുടെ രക്ഷാധികാരി സയിദ് മുഹമ്മദി ജിലാനി അഷ്‌റഫ് ആണെന്ന് ഇയാള്‍ പറയുന്നു. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് മദ്രസയില്‍ നിന്നും തന്നെ പുറത്താക്കാന്‍ ജിലാനി ശ്രമിച്ചിരുന്നുവെന്നും രണ്ട് ദിവസം മുമ്പ് മദ്രസയില്‍ എത്തിയ ജിലാനിയും സംഘവും തന്നോട് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടുവെന്നും സിയ പറയുന്നു. തുടക്കത്തില്‍ ആറുവര്‍ഷം മദ്രസയില്‍ ആണ്‍കുട്ടികളെ മാത്രമാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് പെകുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചുവെന്നും ഇവരെ നോക്കുന്നതിനായി ഒമ്പത്് വനിത അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും സിയ വിശദീകരിക്കുന്നു.

എന്നാല്‍ മദ്രസയിലുള്ള കുട്ടികളുടെ ചില ബന്ധുക്കള്‍ സിയയുടെ പ്രവൃത്തികളെ കുറിച്ച് ജിലാനിയോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മദ്രസ സന്ദര്‍ശിച്ചതെന്ന് ജിലാനിയുടെ സഹോദരന്‍ സയിദ് മുഹമ്മദ് അയൂബ് അഷറഫ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. എന്നാല്‍ മദ്രസയുടെ ഉടമസ്ഥതയെ സംബന്ധിച്ച് ജിലാനിയും തായിബ് സിയയും തമ്മില്‍ തര്‍ക്കമുണ്ടെന്നാണ് സമീപത്ത് മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന രമേഷ് വര്‍മ്മ പറയുന്നു. മദ്രസയില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതായി താന്‍ ഒരിക്കല്‍ പോലും കേട്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്തുള്ള ആര്‍ക്കും തങ്ങളെ പീഡിപ്പിക്കുന്നതായി പെണ്‍കുട്ടികള്‍ എഴുതി എന്ന് പറയുന്ന കുറിപ്പ് കിട്ടിയിട്ടില്ലെന്ന് പ്രദേശവാസിയായ കമല്‍ ഹാസനും സാക്ഷ്യപ്പെടുത്തുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍