UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡൽഹിയിൽ എട്ട് വയസ്സുള്ള മദ്രസ്സ വിദ്യാർത്ഥിയെ ആൾക്കൂട്ടം തല്ലിക്കൊന്നു

സമീപവാസികൾ സ്ഥിരമായി തങ്ങളെ ശല്യപ്പെടുത്താറുള്ളതായി മദ്രസ്സ അധികൃതർ പറഞ്ഞു.

എട്ട് വയസ്സുകാരനായ മദ്രസ്സ വിദ്യാർത്ഥിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഡൽഹിയിലെ മാളവ്യ നഗർ പ്രദേശത്താണ് മൊഹമ്മദ് അസീം എന്ന വിദ്യാർത്ഥിയെ ആൾക്കൂട്ടം തല്ലിക്കൊന്നത്. വ്യാഴാഴ്ചയായിരുന്നു സംഭവം. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ച പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

വ്യാഴാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നതെന്ന് മദ്രസ്സ അധികൃതർ പറഞ്ഞു. മദ്രസ്സയ്ക്ക് ഒഴിവുദിനമായിരുന്നു. മദ്രസ്സയിൽ തന്നെ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികള്‍ പുറത്ത് കളിച്ചു കൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. സമീപവാസികളായ ചില യുവാക്കളാണ് ആക്രമണം നടത്തിയത്. അസീമിനെ അക്രമികളിലൊരാൾ ഒരു ബൈക്കിനു മുകളിലേക്ക് എടുത്തെറിയുകയായിരുന്നു. ബോധംകെട്ടുവീണ അസീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞതായി ഡോക്ടർമാർ അറിയിച്ചു.

സമീപവാസികൾ സ്ഥിരമായി തങ്ങളെ ശല്യപ്പെടുത്താറുള്ളതായി മദ്രസ്സ അധികൃതർ പറഞ്ഞു. മദ്രസ്സയിലേക്കും പള്ളിയിലേക്കും കാലി മദ്യക്കുപ്പികൾ എറിയുന്നത് പതിവാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍