UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാമൂഹിക മാധ്യമ ശല്യക്കാരനെ പിടികൂടാന്‍ 19 വയസ്സുകാരി യാത്ര ചെയ്ത് 900 കിലോമീറ്റര്‍!

അറസ്റ്റു ചെയ്തുവെങ്കിലും ഒരു മണിക്കൂറിന് ശേഷം ശല്യക്കാരന്‍ കാ യുവാവ് ജാമ്യത്തില്‍ ഇറങ്ങി യുവതിയെ ഭീഷണിപ്പെടുത്തി

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തന്നെ നിരന്തരം ശല്യം ചെയ്യുന്ന ആളെ പിടികൂടാന്‍ 19 വയസ്സുകാരി യാത്ര ചെയ്തത് 900 കിലോമീറ്റര്‍. ഡല്‍ഹി സ്വദേശിയായ യുവതിയാണ് ശല്യക്കാരനെ തപ്പി മധ്യപ്രദേശിലെ ഖാണ്ഡ്വാ വരെ എത്തിയത്. ഖാണ്ഡ്വാ സ്വദേശിയായ ശക്തി ഹുസൈന്‍ എന്ന യുവാവ് വ്യാജ അക്കൗണ്ടിലൂടെ യുവതിയെ അപമാനിക്കുന്ന പോസ്റ്റുകളും വാട്ട്‌സപ്പില്‍ ചിത്രങ്ങളും പ്രചരിപ്പിക്കുകയുമായിരുന്നു.

പ്രാദേശിക ഗായികയും മോഡലുമായ യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തുമെന്ന ഭീഷണിയുമെത്തിയതിനെ തുടര്‍ന്ന് യുവതി ഡല്‍ഹി പോലീസിലുംസൈബര്‍ സെല്ലിലും പരാതി നല്‍കിയിരുന്നു. അതില്‍ ഫലമൊന്നുമുണ്ടാകാത്തതിനെ തുടര്‍ന്നാണ് യുവതിതന്ത്രപൂര്‍വം ശല്യകാരനായ യുവാവിനെ കുടുക്കിയത്. ഇതിനായി യുവതിയും ഭര്‍ത്താവും ഡല്‍ഹിയില്‍ നിന്ന് ഖാണ്ഡ്വാ വരെ യാത്രചെയ്തു.

തന്റെ കൂടെ രണ്ട് ദിവസം ബംഗളൂരുവില്‍ ഒപ്പം വരുകയാണെങ്കില്‍ വ്യാജഅക്കൗണ്ടുകളില്‍ നിന്ന് ചിത്രങ്ങളും പരാമര്‍ശങ്ങളും ഡിലീറ്റ് ചെയ്യാമെന്ന് ശക്തി ഹുസൈന്‍ യുവതിയോട് പറഞ്ഞിരുന്നു.

പ്രാദേശിക പോലീസ് സഹകരണത്തോടെ യുവതി ശകതിയെ കുടുക്കുകയായിരുന്നു. അറസ്റ്റു ചെയ്തുവെങ്കിലും ഒരു മണിക്കൂറിന് ശേഷം ശക്തി ജാമ്യത്തില്‍ ഇറങ്ങി. അതിന് ശേഷം യുവതിയെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതിയും ഭര്‍ത്താവും വീണ്ടും പരാതി നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍