UPDATES

സാമ്പത്തികശാസ്ത്രപരമായി ഇടത്തോട്ട് തിരിയാതെ കോണ്‍ഗ്രസിന് മുന്നോട്ട് നീങ്ങാനാവില്ല

സ്വത്വം അടിസ്ഥാനമാക്കി ബിജെപിക്കെതിരെയുളള പോരാട്ടം വിജയിക്കില്ല; ഉന്നതമായ നമ്മുടെ ബഹുത്വമെന്ന കാവ്യമീമാംസക്ക് ഹിന്ദുത്വവുമായി പൊരുതി നില്‍ക്കാനാവില്ല

കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ജനാധിപത്യരാജ്യങ്ങളിലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു സാങ്കല്‍പിക മധ്യത്തില്‍ നിന്നാണ് പൊരുതുന്നത്. സാമ്പത്തികശാസ്ത്ര കാഴ്ചപാടില്‍ നോക്കിയാല്‍ ഇംഗ്ലണ്ടില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും, ഇന്ത്യയില്‍ ബിജെപിയും കോണ്‍ഗ്രസും, യുഎസില്‍ റിപബ്ലിക്കന്‍സും ഡെമോക്രാറ്റ്സും ക്രമേണ രാഷ്ട്രീയമായി അപ്രസക്തമാകുകയാണ്. ഈ മുഖ്യാധാരാ രാഷ്ടീയപാര്‍ട്ടികള്‍ ഒന്ന്‍ മറ്റേതില്‍ നിന്നും വലിയ വ്യത്യാസമുണ്ട്. എന്നാല്‍ സ്വാഭാവത്തില്‍ ഒരുപോലെയാണ്. അത്തരത്തിലുളള ഭരണപങ്കാളിത്തം പൊതുജനങ്ങള്‍ക്കിടയില്‍ ഏശാതായിട്ടുണ്ട്. ആഗോളസാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഈ രാഷ്ട്രീയം അധിക കാലം മുന്നോട്ടുപോവില്ലെന്ന് പെട്ടെന്ന്‍ തിരച്ചറിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ടീ പാര്‍ട്ടി, ഇന്ത്യയില്‍ ബിജെപിയുടെ ഹിന്ദുത്വ പരീക്ഷണം ഇംഗ്ലണ്ടിലെ ബ്രക്‌സിറ്റ് കാമ്പയിന്‍ ഇവയെല്ലാം ആ മദ്ധ്യനിലപാടില്‍ നിന്നുളള പിന്‍വാങ്ങലിന്റെ ലക്ഷണങ്ങളാണ്. പൊതുജനങ്ങള്‍ക്കിടയില്‍ വൈകാരികതയും സ്വത്വബോധവും ഉപയോഗിച്ച് കൂടുതല്‍ വശ്യത ഉണ്ടാക്കി കൊണ്ട് വലതുപക്ഷപാര്‍ട്ടികള്‍ അതീജീവിക്കുകയാണ്.

അതിനിടയില്‍, മദ്ധ്യ-ഇടതുപാര്‍ട്ടികള്‍ പോരാടിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിനെതിരെ നിലകൊളളുന്ന പാര്‍ട്ടിയായി ഡെമോക്രാറ്റ്‌സിന് അണിനിരക്കാനായില്ല. ട്രംപിന് എതിരായി ഉയരുന്ന ജനവികാരം ഉപയോഗപെടുത്താനായതുമില്ല. ഡെമോക്രാറ്റ്‌സ് നിസ്സാഹയരാണ്. നിയമനിര്‍മ്മണ സഭയിലെ അവരുടെ സാനിധ്യം വളരെ ചെറുതാണ്. 99 ല്‍ 69 ആണ് ഡെമോക്രാറ്റ്‌സിന്റെ സീറ്റ്‌ നില. ഭരണത്തില്‍ 50 ല്‍ 39 മാത്രമാണ് അവര്‍ക്കുളളത്.ഡെമോക്രാറ്റ്‌സ് സ്വയം തന്നെയോ അല്ലെങ്കില്‍ വോട്ടര്‍മാരാടോ, അവര്‍ എന്തിനെയാണ് പ്രധിനിധീകരിക്കുന്നതെന്ന്‌ വ്യക്തമാക്കേണ്ടതുണ്ട്.

തുടര്‍ച്ചയായി പരാജയപെട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ കോണ്‍ഗ്രസും എവിടെ നങ്കൂരമിടണം മെന്നാലോചിച്ചുകൊണ്ടിരിക്കുകയാണ്‌. ബിജെപി വിജയം കൊയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ ചില ഉത്തരേന്ത്യന്‍ നേതാക്കള്‍ ഹിന്ദുത്വത്തോട് അടുപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ചില നേതാക്കള്‍ അതിനുളള ശ്രമം ഇല്ലാതാക്കി. എന്‍റെ പിതാവ് ശശി തരൂര്‍ അടക്കം കോണ്‍ഗ്രസിന്റെ ബിജെപി ജീവിതമെന്ന അഭിലാഷത്തെ നുളളികളഞ്ഞു. എന്നാല്‍, കോണ്‍ഗ്രസിനേയും മറ്റ് മദ്ധ്യ-ഇടത് പാര്‍ട്ടികളേയും കുഴപ്പത്തിലാക്കുന്ന ചില കടുത്ത ചോദ്യങ്ങളുയരുന്നുണ്ട്. ഒരു സാമ്പത്തിക ചട്ടകൂട് ഉണ്ടാക്കുമ്പോള്‍ കോണ്‍ഗ്രസിന് മദ്ധ്യനിലപാടില്‍ നിലകൊളളാനാവുമോ? പ്രത്യേകിച്ചും 1990 കളില്‍ തുടങ്ങിയ ഉദാരവല്‍ക്കരണനയത്തിന് ശേഷം? അല്ലെങ്കില്‍ അസമത്വം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തില്‍ പുനര്‍വിതരണ പ്ലാറ്റുഫോമുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമോ?

ആഗോളതലത്തില്‍ മദ്ധ്യ-ഇടത് പാര്‍ട്ടികള്‍ പുനര്‍നിര്‍വചനം നടത്തികൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് ഇംഗ്ലണ്ടിലെ ലേബര്‍ പാര്‍ട്ടി ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള നിരന്തര പരാജയത്തിന് ശേഷം, സാധാരണ വസ്ത്രം ധരിക്കുന്ന, ആരേയും കൂസാത്ത ജെര്‍മി കോര്‍ബിന്‍ എന്ന ഇടതുപക്ഷ നേതാവിന്‍റെ വരവ് സാദ്ധ്യമാക്കി. മുഖ്യധാര തളളികളഞ്ഞുവെങ്കിലും ജുണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തൊഴിലാളി കേന്ദ്രീകൃതമായ ഒരു മാനിഫെസ്റ്റോയുമായി ആ പാര്‍ട്ടി ഉയര്‍ന്നുവന്നു. യുവാക്കളും നഗരവും ഗ്രാമങ്ങളും എല്ലാം കോര്‍ബിനേയും ലേബര്‍ പാര്‍ട്ടിയേയും പിന്തുണച്ചു.

യുഎസിലും ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജനകീയനായ രാഷ്ടീയ നേതാവ് ബേണി സാന്‍ഡേര്‍സ് എന്ന സ്വയം പ്രഖ്യാപിത സോഷ്യലിസറ്റ് 60 ശതമാനത്തിനടുത്ത് വോട്ടുകള്‍ നേടി. ഡൊമാക്രാറ്റിക് പ്രൈമറിയില്‍ ഹിലരി ക്ലിന്റനോട് പരാജയപെട്ടെങ്കിലും അദ്ദേഹത്തിന്റെ സാമ്പത്തിക പ്ലാറ്റ്ഫോമിന് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വലിയ പതനമുണ്ടാക്കിയില്ല. അതെസമയം ഡെമോക്രാറ്റ്‌സ്‌ ഒരു ഇടത് കാഴ്ചപാട് സ്വീകരിക്കുന്നതിന് പുറമെ നിന്നുളള സമ്മര്‍ദ്ദമുണ്ടായി. ഇന്ത്യ യുഎസോ യുകെയോ ഒന്നുമല്ല, കോണ്‍ഗ്രസിന് മറ്റെവിടെയങ്കിലുമുളള പ്രവണതകള്‍ നോക്കേണ്ട ആവശ്യവുമില്ല. എന്നാല്‍ ഒരു കാര്യം ഇപ്പോള്‍ വ്യക്തമാണ്: സ്വത്വം അടിസ്ഥാനമാക്കി ബിജെപിക്കെതിരെയുളള പോരാട്ടം വിജയിക്കില്ല. ഉന്നതമായ നമ്മുടെ ബഹുത്വമെന്ന കാവ്യമീമാംസക്ക് ഹിന്ദുത്വവുമായി പൊരുതി നില്‍ക്കാനാവില്ല. സംസ്‌കാരത്തില്‍ നിന്നും തത്വാധിഷ്ടിതമായ സാമ്പത്തികശാസ്ത്രത്തിലേക്കുളള ഒരു മാറ്റത്തിലുടെയല്ലാതെ കോണ്‍ഗ്രസിന് അതിജീവിക്കാനാവില്ല.

കനിഷ്‌ക തരൂര്‍ (കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്‌)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍