UPDATES

സോഷ്യൽ വയർ

മെക്സിക്കോയിലെ അഗ്നിപർവ്വത സ്ഫോടനത്തിന്റെ മനോഹരദൃശ്യം; പർവ്വത മുനമ്പിലേക്ക് പർവ്വതാരോഹകരുടെ സാഹസിക യാത്ര

പന്ത്രണ്ടോളം പേർ സംഘത്തിലുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് മെക്സിക്കോയിലെ പോപോകാറ്റെപ്റ്റിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ചാരനിറത്തിൽ പൊന്തിത്തുടങ്ങിയ പുക പിന്നീട് തീപ്പഴുപ്പുള്ള കാവിയും ചുവപ്പുമായി മാറുന്ന മനോഹര ദൃശ്യം പുറത്തു വന്നിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ പങ്കു വെക്കപ്പെട്ട ഈ ദൃശ്യത്തിനു ശേഷം ഇതേ പർവ്വതത്തിൽ നിന്നുള്ള മറ്റൊരു ദൃശ്യം വൈറലാവുകയാണ്. ഇത്തവണ കടുത്ത വിമർശനങ്ങളാണ് വീഡിയോക്കെതിരെ ഉയരുന്നത് എന്നുമാത്രം.

സ്ഫോടനം നടന്നതിനു പിന്നാലെ അഗ്നിപർവ്വത മുഖം കാണാൻ സാഹസികരായ ചില പർവ്വതാരോഹകർ തീരുമാനിച്ചു. പർവ്വതാരോഹണ സന്നാഹങ്ങളുമായി ഇവർ കയറി സ്ഫോടനം നടന്ന ആഴത്തിനടുത്തെത്തുന്നതാണ് വീഡിയോ. ചൂടിലും പുകയിലും ഇവർ ഏറെ തളർന്നിട്ടുള്ളതായി വീഡിയോയിൽ കാണാം. ഓക്സിജൻ മാസ്കുകളും മറ്റുമായാണ് ഇവരുടെ പോക്ക്. പന്ത്രണ്ടോളം പേർ സംഘത്തിലുണ്ടായിരുന്നു.

1994 മുതൽ ഈ പർവ്വതം സജീവമാണ്. GORDAS-USAR എന്ന രക്ഷാദൗത്യ സംഘമാണ് ഈ വീഡിയോ ട്വിറ്ററിൽ ആദ്യമായി പോസ്റ്റ് ചെയ്തത്. യുവാക്കളുടെ ഈ നടപടിക്കെതിരെ സിവിൽ പ്രൊട്ടക്ഷൻ ഡയറക്ടർ ഡേവിഡ് ലിയോൺ രംഗത്തെത്തി. സ്വന്തം ജീവൻ മാത്രമല്ല ഇവർ അപകടത്തിലാക്കാൻ ശ്രമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തെങ്കിലും അപായം സംഭവിച്ചിരുന്നെങ്കിൽ സ്ഥലത്തുള്ള രക്ഷാപ്രവർ‌ത്തകർ ഇടപെടാൻ നിർബന്ധിതരാകുമായിരുന്നു. അവരുടെ ജീവൻ കൂടി അപകടത്തിലാക്കുകയാണ് സാഹസികത പ്രദർശിപ്പിക്കുന്നവർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോകൾ താഴെ കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍