UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കഴിഞ്ഞ നാലുവർഷം കൊണ്ട് ഇന്ത്യ വളർന്നു; ഉറക്കമുണർന്നോടുന്ന ആനയായി സമ്പദ്‍വ്യവസ്ഥ’: നരേന്ദ്രമോദി

ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥ ഉറങ്ങിക്കിടക്കുന്ന ഒരാനയാണെന്നും അത് ഓടാൻ തുടങ്ങുകയാണെന്നും ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് പ്രസ്താവിച്ചിരുന്നു.

എൻഡിഎ സർക്കാർ അധികാരത്തിലിരുന്ന കഴിഞ്ഞ ആറു വർഷം കൊണ്ട് ഇന്ത്യ വൻതോതിലുള്ള വളർച്ച കൈവരിച്ചെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ആറാമത്തെ സാമ്പത്തികശക്തിയായി മാറാൻ ഇന്ത്യക്കായെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ലോകബാങ്കിന്റെ ഏറ്റവുമൊടുവിലത്തെ വിലയിരുത്തൽ പ്രകാരം ഇന്ത്യ ലോകത്തിലെ ആറാമത്തെ സാമ്പത്തികശക്തിയാണ്. ഫ്രാൻസിനെ ഏഴാംസ്ഥാനത്തേക്ക് തള്ളിയതായാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര വളർച്ച 2.597 ട്രില്യൺ ഡോളറായെന്നും മോദി വിശദീകരിച്ചു.

ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥ ഉറങ്ങിക്കിടക്കുന്ന ഒരാനയാണെന്നും അത് ഓടാൻ തുടങ്ങുകയാണെന്നും ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് പ്രസ്താവിച്ചിരുന്നു. ഈ വാചകങ്ങൾ തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും പ്രധാനമന്ത്രി എടുത്തുപയോഗിച്ചു.

തന്റെ സർക്കാരിനു മുമ്പ് അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ ഇന്ത്യയിൽ അപകടസാധ്യത എപ്പോഴും കണ്ടിരുന്നു. ഇപ്പോൾ അവർ ആത്മവിശ്വാസത്തിലാണ്. ഇന്ത്യ ഇപ്പോൾ ഒരു വലിയ നിക്ഷേപകേന്ദ്രമായി മാറിയെന്നും മോദി തന്റെ പ്രസംഗത്തിൽ അവകാശപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍