UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊലീസ് തടഞ്ഞു; മോദിയുടെ വസതിയിലേക്കുള്ള എഎപി മാർച്ച് അവസാനിപ്പിച്ചു

കേന്ദ്രസർക്കാരിനെതിരായ സമരം ശക്തമായിത്തന്നെ തുടരുമെന്ന് എഎപി നേതാവ് സഞ്ജയ് സിങ് അറിയിച്ചു.

സമരക്കാരെ പാർലമെന്റ് സ്ട്രീറ്റിൽ തടഞ്ഞതായും അവരെ ഇനി മുമ്പോട്ടു പോകാൻ അനുവദിക്കില്ലെന്നും ഡൽഹി ഡിസിപി അറിയിച്ചതിനു പിന്നാലെ മാർച്ച് പിരിച്ചുവിട്ട് എഎപി. ഡൽഹി പൊലീസ് തീർത്ത ബാരിക്കേഡുകൾക്കരികിലെത്തിയ സമരക്കാർ സമാധാനപരമായി മുദ്രാവാക്യങ്ങൾ വിളിക്കുകയായിരുന്നു.

ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതയിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്.

അതെസമയം, കേന്ദ്രസർക്കാരിനെതിരായ സമരം ശക്തമായിത്തന്നെ തുടരുമെന്ന് എഎപി നേതാവ് സഞ്ജയ് സിങ് അറിയിച്ചു. അടുത്ത നീക്കം പ്രധാനമന്ത്രിക്ക് 10 ലക്ഷം കത്തുകൾ അയയ്ക്കുന്നതാണ്. ഓരോ വീട്ടിലും കയറിയിറങ്ങി എഎപി പ്രവർത്തകർ കത്തുകൾ ശേഖരിക്കും.

വൻ ജനപങ്കാളിത്തമുള്ള മാർച്ചിന് രാജ്യത്തെമ്പാടു നിന്നും ഐക്യദാർ‌ഢ്യം എത്തിച്ചേര്‍ന്നിരുന്നു. കോൺഗ്രസ്സും ബിജെപിയും മാത്രമാണ് എഎപിയുടെ സമരത്തെ ഇപ്പോൾ എതിർക്കുന്നത്. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള കോൺഗ്രസ്സ്-ബിജെപിയിതര മുഖ്യമന്ത്രിമാർ നേരത്തെ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍