UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എഎപി മാർച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നീങ്ങുന്നു; കൂടെ ചേർന്ന് സിപിഎം

ആയിരക്കണക്കിനാളുകളാണ് മാർച്ചിൽ പങ്കെടുക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഡൽഹിയിൽ ഭരണസ്തംഭനത്തിന് കാരണമായ ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തിന് രഹസ്യപിന്തുണ നൽകുന്ന കേന്ദ്ര സർക്കാരിന്റെയും ഗവർണറുടെയും നടപടികളിൽ പ്രതിഷേധിച്ച് എഎപി സംഘടിപ്പിക്കുന്ന മാർച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നീങ്ങുന്നു. എഎപി അണികൾക്കൊപ്പം സിപിഎം പ്രവർത്തകരും ചേർന്നിട്ടുണ്ട്.

ആയിരക്കണക്കിനാളുകളാണ് മാർച്ചിൽ പങ്കെടുക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്ത്രീകളടക്കമുള്ള പ്രവർത്തകർ സജീവമായി മാർച്ചിലുണ്ട്.

അതെസമയം ഡൽഹി പൊലീസ് സുരക്ഷാ സന്നാഹങ്ങൾ വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. കോപ്പർനിക്കസ് മാർഗ് വളരെ നേരത്തെ തന്നെ അടച്ചിരുന്നു. മാർച്ച് നടക്കുന്നതിന് അൽപസമയം മുമ്പ് ഐഎഎസ് അസോസിയേഷൻ വാർത്താ സമ്മേളനം വിളിച്ച് തങ്ങളുടെ ഭാഗം വിശദീകരിച്ചിരുന്നു. രാവിലെ അഞ്ച് മിനിറ്റ് മൗനാചരണം നടത്തുന്നതല്ലാതെ ജോലി ചെയ്യാതിരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കേന്ദ്ര സർക്കാരിനും ഐഎഎസ് ഉദ്യോഗസ്ഥർക്കു എതിരെ മുദ്രാവാക്യം വിളികളുയർത്തിയാണ് എഎപി പ്രവർത്തകർ മാർച്ചിൽ നീങ്ങുന്നത്.

എഎപിയുടേത് രാഷ്ട്രീയ നാടകമാണെന്ന ആരോപണവുമായി ബിജെപി രംഗത്തുണ്ട്. എഎപിക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്സ്-ബിജെപിയിതര മുഖ്യമന്ത്രിമാരെ വിമർശിച്ചും വിവിധ ബിജെപി നേതാക്കൾ രംഗത്തുണ്ട്. അതെസമയം ഡൽഹിയിലെ ഭരണം സംസ്ഥാനത്തിന് വിട്ടു കൊടുക്കാനാകില്ലെന്ന ബിജെപിയുടെ അതേ നിലപാടാണ് കോൺഗ്രസ്സും കൈക്കൊള്ളുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍