UPDATES

ട്രെന്‍ഡിങ്ങ്

പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുള്ള എഎപി മാർച്ച് 4 മണിക്ക്; അനുമതി നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ്

അതെസമയം, എഎപി ഇതുവരെ അനുമതി ചോദിച്ചുള്ള അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ് ഡിസിപി മധുർ വർമ പറഞ്ഞു.

ദില്ലി സർക്കാരിന്റെ പ്രവർത്തനങ്ങളെ തടയുന്ന വിധത്തിൽ മോദി സർക്കാർ പുലർത്തുന്ന ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ച് ആംആദ്മി പാർട്ടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സംഘടിപ്പിക്കുന്ന മാർച്ച് ഇന്ന് നാലുമണിക്ക് നടക്കും. മാൻഡി ഹൗസിനടുത്ത് എഎപി പ്രവർത്തകർ നാലു മണിക്ക് ഒത്തുചേരും. കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ഡൽഹി സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആറു ദിവസമായി മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാളും മന്ത്രിമാരും ഗവർണറുടെ വസതിയിൽ ഇരിപ്പുസമരം നടത്തുകയാണ്.

അതെസമയം, എഎപി ഇതുവരെ അനുമതി ചോദിച്ചുള്ള അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് ഡിസിപി മധുർ വർമ പറഞ്ഞു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ് പൊലീസ്.

ഇന്നത്തെ നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിരവധി യോഗങ്ങളിൽ താൻ പങ്കെടുത്തു കഴിഞ്ഞതായി കെജ്രിവാൾ മറുപടി നൽകി. യോഗങ്ങളിൽ മോദി തന്നോട് സംസാരിക്കുകയോ മുഖത്തു നോക്കുകയോ ചെയ്യാറില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി.

കോൺഗ്രസ്സ്-ബിജെപിയിതര മുഖ്യമന്ത്രിമാരുടെയെല്ലാം പിന്തുണ കിട്ടിയതോടെ കെജ്രിവാളിന്റെ സമരത്തിന് ആത്മവിശ്വാസം കൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം മമതാ ബാനർജിയും പിണറായി വിജയനും അടക്കമുള്ള മുഖ്യമന്ത്രിമാർ ദില്ലിയിൽ നേരിട്ടെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് മമതാ ബാനർജി, ചന്ദ്രബാബു നായിഡു, പിണറായി വിജയൻ, എച്ച്ഡി കുമാരസ്വാമി എന്നീ നേതാക്കൾ ചെന്നത്. ഇവിടെ നിന്നും കെജ്രിവാളിനെയും കൂട്ടകരെയും കാണാൻ അനുമതിയാരാഞ്ഞെങ്കിലും ഗവർണർ നിഷേധിക്കുകയായിരുന്നെന്ന് പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഭരണഘടനാപരമായ പ്രതിസന്ധിയാണ് ഡൽഹിയില്‍ നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രിമാർ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍