UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമന്യൂവിനെ കുത്തിയ സംഘത്തിലെ പ്രതികളിലൊരാൾക്കൂടി പിടിയിൽ

ഗൂഢാലോചന നടത്തിയതിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.

അഭിമന്യൂവിനെ കൊന്ന സംഘത്തിലെ പ്രധാനികളിലൊരാൾ പിടിയിലായതായി പൊലീസ്. കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മറ്റിയംഗമാണ് പിടിയിലായത്. ആലുവ സ്വദേശിയാണിയാൾ.

അഭിമന്യുവിനെ കൊല്ലാനുള്ള ഗൂഢാലോചന നടത്തിയതിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.

അതെസമയം അഭിമന്യു വധക്കേസ് പ്രതികൾ ഉപയോഗിച്ച വാഹനങ്ങളിലെ ഫോറൻസിക് പരിശോധന കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. രണ്ട് ഓട്ടോറിക്ഷകളിലും ഒരു കാറിലുമാണ് പരിശോധന നടന്നത്. സംഭവം നടന്ന രണ്ടാഴ്ചയ്ക്കു ശേഷമാണ് ഫോറൻസിക് പരിശോധന നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍