ഇവരുടെ രാജി മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു എന്നും സൂചനയുണ്ട്. മോദി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച മാസ്റ്റര്‍ സ്ട്രോക്ക് പരിപാടി ചാനല്‍ നിര്‍ത്തി.
രാജ്യത്തെ പ്രമുഖ ഹിന്ദി വാര്‍ത്താ ചാനലുകളിലൊന്നായ എബിപി ന്യൂസില്‍ പൊട്ടിത്തെറിയും മാധ്യമപ്രവര്‍ത്തകരുടെ രാജിയും. ചാനലിന്റെ മാനേജിംഗ് എഡിറ്റര്‍ മിലിന്ദ് ഖന്ദേക്കര്‍, ചാനലിലെ ഏറ്റവും ശ്രദ്ധേയ പരിപാടിയായ മാസ്റ്റര്‍ സ്ട്രോക്ക് അവതരിപ്പിച്ചിരുന്ന പുണ്യപ്രസൂണ് ബാജ്പേയ് എന്നിവരാണ് രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപി സര്‍ക്കാരിനുമെതിരായ നിരന്തര വിമര്‍ശനങ്ങളെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് രാജിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ രാജി മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു എന്നും സൂചനയുണ്ട്.
14 years & 8 days later it’s time to move on. Today was my last day as Managing Editor @abpnewstv . Thank you for being part of my journey so far.
— Milind Khandekar (@milindkhandekar) August 1, 2018
മോദി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച മാസ്റ്റര്‍ സ്ട്രോക്ക് പരിപാടി ചാനല്‍ നിര്‍ത്തി. ചാനലിലെ മറ്റൊരു അവതാരകന് അഭിസാര്‍ ശര്‍മയെ 15 ദിവസത്തെ നിര്‍ബന്ധിത അവധിയില്‍ വിട്ടിരിക്കുകയാണ് കമ്പനി. ശര്‍മയും മോദി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കാറുണ്ട്. മറ്റൊരു മാധ്യമപ്രവര്ത്തകന് രാജന് സിംഗിനോടും അവധിയില്‍ പോകാന്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഛത്തീസ്ഗഡില്‍ പ്രധാനമന്ത്രി നാട്ടുകാരുമായി നടത്തിയ സംഭാഷണം മുന്‍കൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് അനുസരിച്ചുള്ളതാണെന്ന് എബിപി ന്യൂസ് ആരോപിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് രംഗത്തെത്തുകയും ചെയ്തു. നെല്ല് മാറ്റി കസ്റ്റാഡ് ആപ്പിള്‍ (സീതപ്പഴം) കൃഷി തുടങ്ങിയതോടെ തന്റെ വരുമാനം ഇരട്ടിച്ചതായി കര്‍ഷക സ്ത്രീയായ ചന്ദ്രമണി കൗശിക് പരിപാടിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ എബിപി ചാനല്‍ ഇതേ സ്ത്രീയെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ പറയുകയാണ് താന്‍ ചെയ്തതെന്ന് ചന്ദ്രമണി വെളിപ്പെടുത്തി. മാസ്റ്റര്‍ സ്ട്രോക്ക് ഇത് പുറത്തുവിട്ടതോടെ മോദിക്കും ബിജെപിക്കും അത് വലിയ അടിയായിരുന്നു.
എബിപി ചാനലിലെ സംഭവവികാസങ്ങളില്‍ മോദിസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഐ ആന്‍ഡ് ബി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരി രംഗത്തെത്തി. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്നും അതില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദമുണ്ടെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്നും മനീഷ് തിവാരി പറഞ്ഞു.
#MasterStroke @abpnewshindi I’m from Goa every night at 9 to 10 PM masterstroke is being telecast and interrupted with bad signal. ABP news and @ppbajpai why u are not taking up this with government. Free press and media are under threat. This emergency . pic.twitter.com/RrG79Vpb9I
— SMH (@Modassir_Hassan) July 30, 2018
What is happening to #abpnews #MasterStroke most of the times between 9 to 10 pm signal problem on dish tv ????. सच से डर लगता है साहिब क्या। pic.twitter.com/QbP9SceHPC
— Mukesh Sharma (@advmickey) July 30, 2018
മോദിക്കാലത്ത് മാധ്യമ ഉടമകളെ മൊത്തത്തില്‍ വാങ്ങുക എന്നതാണ് രീതി- അഭിമുഖം/പി രാമന്