UPDATES

സിനിമാ വാര്‍ത്തകള്‍

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന്‍ വിശാല്‍

ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്‌നാട്ടിലുണ്ടായിരിക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന്റേയും അരക്ഷിതാവസ്ഥയുടേയും സാഹചര്യത്തില്‍ രജനീകാന്തും കമല്‍ഹാസനും കക്ഷി രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാന്‍ പറ്റിയ സമയം നോക്കി നില്‍ക്കുകയാണ്. ഇതിനിടയിലാണ് വിശാലിന്റെ രാഷ്ട്രീയ പ്രവേശം.

ഡിസംബര്‍ 21ന് നടക്കുന്ന ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന്‍ വിശാല്‍. ട്വിറ്ററിലാണ് വിശാല്‍ ഇക്കാര്യം അറിയിച്ചത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനെ തുടര്‍ന്നാണ് ചെന്നൈയിലെ ആര്‍കെ നഗര്‍ എന്ന രാധാകൃഷ്ണ നഗര്‍ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജനവികാരം മാനിച്ചാണ് താന്‍ ഈ തീരുമാനമെടുത്തതെന്നും സ്വതന്ത്രനായാണ് മത്സരിക്കാന്‍ പോകുന്നതെന്നും വിശാല്‍ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് വിശാല്‍ ട്വീറ്റ് ചെയ്്തു. ഒരു മാറ്റം പ്രതീക്ഷിക്കുകയാണെന്നും മാറ്റം അനിവാര്യമാണെന്നും വിശാല്‍ പറയുന്നു. താരസംഘടനയായ നടികര്‍ സംഘത്തിന്റേയും നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റേയും ഭാരവാഹിയാണ് വിശാല്‍.

ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്‌നാട്ടിലുണ്ടായിരിക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന്റേയും അരക്ഷിതാവസ്ഥയുടേയും സാഹചര്യത്തില്‍ രജനീകാന്തും കമല്‍ഹാസനും കക്ഷി രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാന്‍ പറ്റിയ സമയം നോക്കി നില്‍ക്കുകയാണ്. ഇതിനിടയിലാണ് വിശാലിന്റെ രാഷ്ട്രീയ പ്രവേശം. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി ഇ മധുസൂദനനും ഡിഎംകെ സ്ഥാനാര്‍ത്ഥിയായി എന്‍ മധുവും ജനവിധി തേടും. എഐഎഡിഎംകെ വിമത നേതാവ് ടിടിവി ദിനകരന്‍ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. ദിനകരന് വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന ഉപതിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍