UPDATES

ന്യൂസ് അപ്ഡേറ്റ്സ്

36 മണിക്കൂർ നീണ്ട ഷിഫ്റ്റിൽ ജോലി ചെയ്തു; സെക്യൂരിറ്റി ഗാർഡ് തളർന്നു വീണ് മരിച്ചു

കടുത്ത ചൂടു കൊണ്ടാണ് ജീവനക്കാരൻ മരിച്ചതെന്ന് കമ്പനി പറഞ്ഞു.

36 മണിക്കൂർ നീണ്ട ഷിഫ്റ്റിൽ‌ ജോലി ചെയ്തതിനെ തുടർന്ന് തളർന്നു വീണ സെക്യൂരിറ്റി ഗാർഡ് മരിച്ചു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.

ഫരീദാബാദിലെ സെക്ടർ 59ൽ സ്ഥിതി ചെയ്യുന്ന എസിടിഎൽ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ചത്.

മരണത്തിനു തൊട്ടുമുമ്പെടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി ഇദ്ദേഹം ഈ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്നു.

അതെസമയം, കടുത്ത ചൂടു കൊണ്ടാണ് ജീവനക്കാരൻ മരിച്ചതെന്ന് കമ്പനി പറഞ്ഞു.

ശാരീരിക അസ്വാസ്ഥ്യം തോന്നുന്നതായി അറിയിച്ചിട്ടും ഇദ്ദേഹത്തെ ആരും ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ഏതാണ്ട് 30 മിനിറ്റോളം അസ്വാസ്ഥതകൾ പ്രകടിപ്പിച്ച് ഇദ്ദേഹം ജോലിസ്ഥലത്ത് ചെലവഴിച്ചു. ഇവിടെ കുടിക്കാൻ വെള്ളം പോലും ലഭ്യമാക്കിയിരുന്നില്ല കമ്പനി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യുക. നിങ്ങളുടെ പേര് പറഞ്ഞുകൊണ്ട് ഒരു വാട്‌സ്ആപ്പ് മെസേജ് ഈ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍