UPDATES

ട്രെന്‍ഡിങ്ങ്

രാകേഷ് അസ്താനയെ സിബിഐ സ്പെഷ്യൽ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കി

സിബിഐയിലെ വിവാദവ്യക്തികകളിലൊരാളായ രാകേഷ് അസ്താനയെ സ്പെഷ്യല്‍ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കം ചെയ്തതായി വിവരം. സ്ബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും അലോക് വർമയെ നീക്കം ചെയ്തത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. ബ്യൂറോ ഓഫ് ഏവിയേഷൻ സെക്യൂരിറ്റിയുടെ തലവനായാണ് നിയമിച്ചിരിക്കുന്നത്. ഫയർ സർവീസസ് ഡയറക്ടറായി നിയമനം ലഭിച്ച അലോക് വർമ പ്രസ്തുത സ്ഥാനം സ്വീകരിക്കാതെ രാജി വെക്കുകയായിരുന്നു. ജോയിന്റ് ഡയറക്ടർ എ.കെ. ശർമ, ഡിഐജി മനീഷ് കുമാർ സിൻഹ, എസ്പി ജയന്ത് ജെ. നായ്ക്‌നാവരെ എന്നിവര്‍ക്കും മാറ്റമുണ്ടായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണു അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കിയത്. ഈ നടപടിയും തുടർന്ന് അലോക് വർമയെ നീക്കിയതും വലിയ വിവാദമായി മാറിയിരുന്നു. ഉന്നതാധികാര സമിതിയിലുണ്ടായിരുന്ന ജഡ്ജി എകെ സിക്രിക്കു മേൽ സംശയങ്ങളുയരുകയും അദ്ദേഹം കേന്ദ്ര സർക്കാരിന്റെ ശുപാർശ പ്രകാരം നേരത്തെ സ്വീകരിച്ചിരുന്ന ഒരു പദവിയിൽ നിന് ഒഴിയേണ്ടി വരികയുമുണ്ടായി.

വ്യവസായിയില്‍ നിന്ന് രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന രാകേഷ് അസ്താനയ്ക്കെതിരായ കേസ് തള്ളാന്‍ കഴിഞ്ഞദിവസം സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് നടപടി വരുന്നത്. സിബിഐയുടെ വിശ്വാസ്യതയെ തന്നെ താറുമാറാക്കിയ പ്രശ്നങ്ങളുടെ തുടക്കം അസ്താന ഏജൻസിയുടെ സ്പെഷ്യൽ‍ ഡയറക്ടറായി സ്ഥാനമേറ്റതോടെയാണ്. സിബിഐ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനായ അസ്താനയെ സിബിഐയിൽ തന്നെ നിയമിച്ചതിനെതിരെ അലോക് വർമ രംഗത്തുണ്ടായിരുന്നു. പിന്നീട് അസ്താന വിവിധ കേസുകളിൽ നടത്തിയ ഇടപെടലുകൾ അലോക് വർമയുമായുള്ള ഉരസലുകൾക്ക് കാരണമായി. മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനെന്ന നിലയിലാണ് അസ്താന അറിയപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍