വിദ്യാര്‍ത്ഥി നേതാവിനെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കുന്നതായാണ് ജനുവരി 24ന് പ്രസിദ്ധീകരിച്ച ഒരു ഏജന്റ് റാണ കാര്‍ട്ടൂണ്‍ പറയുന്നത്. ഇതില്‍ സമീറ എന്ന വിദ്യാര്‍ത്ഥി നേതാവ് ജെഎന്‍യു മുന്‍ വൈസ് പ്രസിഡന്റായ ഷെഹ്ലയെ ഉദ്ദേശിച്ചുള്ളതാണ് എന്ന് വിലയിരുത്തപ്പെടുന്നു.
രാജ്യത്തെ രക്ഷിക്കാന്‍ ഏജന്റ് റാണയെ സഹായിക്കൂ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ എല്ലാ ദിവസവും വായനക്കാരോട് പറയുന്നത്. ഏജന്റ് റാണയില്‍ നിന്ന് രാജ്യത്തെ ആര്് രക്ഷിക്കും എന്ന് ഇപ്പോള്‍ ഉയരുന്ന മറുചോദ്യം. തീവ്ര ദേശീയ, തീവ്ര ഹിന്ദുത്വ, സ്ത്രീവിരുദ്ധ സ്വഭാവമുള്ള ഏജന്റ് റാണ കാര്‍ട്ടൂണിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. സര്‍വകലാശാല യൂണിയന്‍ ഓഫീസില്‍ വച്ച് വനിതാ വിദ്യാര്‍ത്ഥി നേതാവിനെ ബലാത്സംഗം ചെയ്യുന്ന മുന്നറിയിപ്പ് അടക്കമുള്ള പ്രതിലോമ ഗ്രാഫിക് ചിത്രീകരണമാണ് ടൈംസ് ഓഫ് ഇന്ത്യയുടെ പ്രതിദിന കാര്‍ട്ടൂണ്‍ ആയ ഏജന്റ് റാണ അവതരിപ്പിക്കുന്നത്. ജെഎന്‍യു വിദ്യാര്‍ഥി നേതാവും പൊതുപ്രവര്‍ത്തകയുമായ ഷെഹ്ല റാഷിദ് ഷോറ, സിപിഐ (എംഎല്‍) പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്‍ തുടങ്ങിയവര്‍ ഏജന്റ് റാണയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും എഴുത്തുകാരുമടക്കമുള്ളവര്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഏജന്റ് റാണയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിനെക്കുറിച്ച് സ്‌ക്രോള്‍ (scroll.in) പറയുന്നു.
സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളേയും മറ്റും ന്യായീകരിക്കുന്നവിധമാണ് ഏജന്റ് റാണയുടെ ചിത്രീകരണമെന്ന് പരാതിയുണ്ട്. വിദ്യാര്‍ത്ഥി നേതാവിനെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കുന്നതായാണ് ജനുവരി 24ന് പ്രസിദ്ധീകരിച്ച ഒരു ഏജന്റ് റാണ കാര്‍ട്ടൂണ്‍ പറയുന്നത്. ഇതില്‍ സമീറ എന്ന വിദ്യാര്‍ത്ഥി നേതാവ് ജെഎന്‍യു മുന്‍ വൈസ് പ്രസിഡന്റായ ഷെഹ്ലയെ ഉദ്ദേശിച്ചുള്ളതാണ് എന്ന് വിലയിരുത്തപ്പെടുന്നു.
അഞ്ച് ദിവസമാണ് സമീറയ്ക്ക് റോളുണ്ടായിരുന്നത്. പാകിസ്ഥാനി ചാരന്‍ തൈമൂര്‍, സര്‍വകലാശാലയിലെ ഒരു മുന്‍ വിദ്യാര്‍ത്ഥി എന്ന് പറഞ്ഞ് സമീറയുടെ വിശ്വാസം നേടിയെടുക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നു. എന്നാല്‍ ഫേസ് മാസ്‌ക് ധരിച്ച് തൈമൂര്‍ അവളെ കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവളെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിത്തൂക്കൂന്നു. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു.
അഞ്ച് ദിവസമാണ് സമീറയ്ക്ക് റോളുണ്ടായിരുന്നത്. പാകിസ്ഥാനി ചാരന്‍ തൈമൂര്‍, സര്‍വകലാശാലയിലെ ഒരു മുന്‍ വിദ്യാര്‍ത്ഥി എന്ന് പറഞ്ഞ് സമീറയുടെ വിശ്വാസം നേടിയെടുക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നു. എന്നാല്‍ ഫേസ് മാസ്‌ക് ധരിച്ച് തൈമൂര്‍ അവളെ കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവളെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിത്തൂക്കൂന്നു. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും എഴുത്തുകാരുമടക്കമുള്ളവര്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഏജന്റ് റാണയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
Agent Rana sexualises Univ women students and perpetuates Islamophobia. Truly sick. But after TOI refused to take down fake news on Najeeb, not surprised.
— Kavita Krishnan (@kavita_krishnan) January 24, 2018
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം യുവതിയെ നിരീക്ഷിച്ച സംഭവമോ അല്ലെങ്കില്‍ സംശയകരമായ സാഹചര്യത്തിലുണ്ടായ ജഡ്ജിയുടെ മരണമോ (ജസ്റ്റിസ് ബിഎച്ച്) ഏജന്റ് റാണ ചിത്രീകരിക്കുമോ എന്ന് കവിത കൃഷ്ണന്‍ ട്വീറ്റില്‍ ചോദിച്ചു. ഇത് എന്നെയാണോ മറ്റൊരാളെയാണോ ഉദ്ദേശിക്കുന്നത് എന്നതല്ല പ്രശ്‌നം. “ഇതൊരു വനിത വിദ്യാര്‍ത്ഥി നേതാവാണ്. അത് ചിലപ്പോള്‍ ഞാനാകാം. ഇപ്പോഴത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഗീതാകുമാരിയാകാം. രാജ്യത്തെ മറ്റേതൊരാളുമാകാം. ആരായാലും ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്” – ഷെഹ്ല റാഷിദ് സ്‌ക്രോളിനോട് പറഞ്ഞു. “ടൈംസ് ഓഫ് ഇന്ത്യ ഇത്തരമൊന്ന് പ്രസിദ്ധീകരിക്കുന്നത് എങ്ങനെയാണ് എന്ന് എനിക്ക് മനസിലാകുന്നില്ല. ഇത് ബലാത്സംഗത്തിനും കൊലപാതകത്തിനുമുള്ള തുറന്ന പ്രേരണയാണ്. അക്രമം ഇന്ത്യയില്‍ സാധാരണയാക്കപ്പെടുകയാണ്”. നാസി ജര്‍മ്മനിയിലെ കൂട്ടക്കൊലകളിലേയ്ക്ക് നയിച്ച വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും ഷെഹ്ല പറയുന്നു.
Nazi propaganda in comics:
1) https://t.co/YflY8PeO9E
2) https://t.co/xULZ3Xa0uu
3) https://t.co/ZdEDpivhGs
4) https://t.co/lTSf5qMAMX— Shehla Rashid (@Shehla_Rashid) January 22, 2018
പെറ്റീഷന്‍ സൈറ്റായ change.org petitionലും ഏജന്റെ റാണയ്‌ക്കെതിരായ പരാതി വന്നുകഴിഞ്ഞു. ലൈംഗിക അരാജകത്വം പ്രദര്‍ശിപ്പിക്കുന്ന ഏജന്റ് കുട്ടികളെ വഴി തെറ്റിക്കുന്നു എന്ന പരാതിയാണ് change.orgല്‍ വന്നിരിക്കുന്നത്. ഇതിന്റെ പ്രസിദ്ധീകരണം നിര്‍ത്തണമെന്ന് പെറ്റീഷന്‍ ടൈംസ് ഓഫ് ഇന്ത്യയോട് ആവശ്യപ്പെടുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമവും ലൈംഗികാതിപ്രസരവും മാത്രമല്ല കടുത്ത മുസ്ലീംവിരോധവും ഏജന്റ് റാണയുടെ പ്രത്യേകതയാണ്. അതേസമയം സമീറയ്ക്ക് ഷെഹ്ലയുമായി സാമ്യമുണ്ടെന്നത് അവരുടെ തോന്നല്‍ മാത്രമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ ഡയറക്ടര്‍ സഞ്ജീവ് ഭാര്‍ഗവ പറയുന്നു.
Fascinating. Agent Rana, TOI's serialised graphic novel tinged with soft-porn now features an (anti-) National University with a firebrand female student leader about to be funded by an Enemy Agent and fake currency. pic.twitter.com/ZXMx7DRr4F
— Prasanto K Roy (@prasanto) January 22, 2018