UPDATES

ട്രെന്‍ഡിങ്ങ്

അഗസ്റ്റവെസ്റ്റ്ലാന്റ്: ക്രിസ്റ്റ്യന്‍ മിഷേലിന്റെ ബാങ്ക് ഇടപാടുകള്‍ കണ്ടെത്തുന്നതില്‍ തടസം

ആധികാരികമായ ബാങ്ക് രേഖകള്‍ ലഭിക്കാതെ മിഷേലിനെതിരായ കുറ്റങ്ങള്‍ തെളിയിക്കാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

അഗസ്റ്റ വെസ്റ്റ് ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരിലൊരാളായ ക്രിസ്റ്റ്യന്‍ മിഷേലിനെ ചോദ്യം ചെയ്യാനായി അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയെങ്കിലും മിഷേലിന്റെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സിബിഐ ലഭ്യമായിട്ടില്ല. 2006-2007 കാലത്ത് ക്രിസ്റ്റ്യന്‍ മിഷേലിന്റെ കമ്പനിയായ ഗ്ലോബല്‍ സര്‍വീസസ് എഫ്ഇസഡ്ഇയുടെ (ജിഎസ്എഫ്) ദുബായിലെ അക്കൗണ്ടിലേയ്ക്ക് 30 മില്യണ്‍ യൂറോ (225 കോടി രൂപ) എത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ക്രിസ്റ്റ്യന്‍ മിഷേലിന്റെ അക്കൗണ്ട് ഉപയോഗിച്ച് തന്നെയാണ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പണം എത്തിയിരിക്കുന്നത് എന്നാണ് ആരോപണം. ഈ ബാങ്ക് ടേക്ക് ഓവര്‍ ചെയ്യപ്പെട്ടത് മൂലം 2006-2007 കാലത്തെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ ലഭ്യമല്ല.

12 വ്യാജ കരാറുകള്‍ ഉപയോഗിച്ച് 37 മില്യണ്‍ യൂറോ (ആ സമയത്ത് 240 കോടി രൂപ, ഇപ്പോള്‍ 300 കോടി) രൂപ ഇന്ത്യയിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ആര്‍ക്കൊക്കെയാണ് ഇന്ത്യയില്‍ പണം നല്‍കിയത് വ്യക്തമാക്കുന്ന രേഖ മിഷേലിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തിയതായി സിബിഐ അവകാശപ്പെടുന്നു. എന്നാല്‍ ലോയ്ഡ്‌സ് ടിഎസ്ബി യുഎഇ അക്കൗണ്ട് സ്‌റ്റേറ്റ്്‌മെന്റ് ലഭ്യമല്ല. 2011-12ല്‍ ബാങ്കിനെ എച്ച്എസ്ബിസി ഏറ്റെടുത്തിരുന്നു. അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് സിബിഐയും എന്‍ഫോഴ്‌സമെന്റ്ും ദുബായ് അധികൃതരേയും ബാങ്കിനേയും സമീപിച്ചിരുന്നെങ്കിലും ലയനത്തിന് മുമ്പുള്ള അക്കൗണ്ട് വിവരങ്ങള്‍ തങ്ങളുടെ പക്കലില്ലെന്നായിരുന്നു എച്ച്എസ്ബിസിയുടെ മറുപടി. അതേസമയം മിഷേലിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കാമെന്നാണ് ദുബായ് അധികൃതര്‍ അറിയിച്ചിരിക്കുന്നത് എന്നും സിബിഐ പറയുന്നു.

ALSO READ : അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസ്: ക്രിസ്റ്റ്യൻ മിഷേലിലൂടെ സിബിഐ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്?

ഗ്ലോബല്‍ ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ലിമിറ്റഡ്, ലണ്ടന്‍ ആന്‍ഡ് ഗ്ലോബല്‍ സര്‍വീസസ് എഫ് ഇസഡ് ഇ എന്നീ രണ്ട് കമ്പനികള്‍ വഴിയാണ് 12 കരാറുകളിലുമെത്തിയിരിക്കുന്നത്. 42.27 മില്യണ്‍ യൂറോ (ഏതാണ്ട് 295 കോടി രൂപ) അഗസ്റ്റയുടെ മാതൃകമ്പനിയായ ഫിന്‍ മെക്കാനിക്ക ഗ്രൂപ്പ് മിഷേലിന്റെ കമ്പനിക്ക് കൈക്കൂലിയായി നല്‍കിയിട്ടുണ്ട്. അതേസമയം ആധികാരികമായ ബാങ്ക് രേഖകള്‍ ലഭിക്കാതെ മിഷേലിനെതിരായ കുറ്റങ്ങള്‍ തെളിയിക്കാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍