UPDATES

ഇന്ത്യ

ലക്ഷ്യമിട്ടത് മസൂദ് അസ്ഹറിനെ കുടുങ്ങിയത് യൂസഫ് അസ്ഹര്‍: ഇന്ത്യയുടെ തിരിച്ചടി നീക്കങ്ങള്‍ ഇങ്ങനെ

പാക് അധിനിവേശ കാശ്മീരിലെ മുസഫറാബാദ്, ചകോട്ടി എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സൈന്യം എത്തിയതായി പാകിസ്ഥാനും

രാവിലെ 3.30ന് ഇന്ത്യയുടെ മിറാഷ് 2000 വിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് അപ്പുറം കടന്ന് ആക്രമണം നടത്തി.

12 വിമാനങ്ങളില്‍ നിന്നും ആയിരം കിലോ ബോംബുകളാണ് വര്‍ഷിക്കപ്പെട്ടത്.

ആക്രമണം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം.

പാക് അധീന കാശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദ്, ചകോട്ടി, ബലാകോട്ട് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.

21 മിനിറ്റ് ആക്രമണം നീണ്ടുനിന്നു. പുലര്‍ച്ചെ 3.45ന് ബലാകോട്ടില്‍. 3.48നും 3.55നും ഇടയില്‍ മസഫറാബാദില്‍. 3.58നും 4.04നും ഇടയില്‍ ചകോട്ടിയില്‍.

ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ ഭീകരരെ വധിച്ചെന്ന് ഇന്ത്യന്‍ സൈന്യം. സാധാരണക്കാര്‍ ആരും താമസിക്കാത്ത പ്രദേശങ്ങളാണ് ഇതെന്നും കൊല്ലപ്പെട്ടവര്‍ ഭീകരര്‍ മാത്രമാണെന്നും വിശദീകരണം.

പാക് അധിനിവേശ കാശ്മീരിലെ മുസഫറാബാദ്, ചകോട്ടി എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സൈന്യം എത്തിയതായി പാകിസ്ഥാനും സമ്മതിക്കുന്നു. അതേസമയം ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബലാകോട്ടില്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ 1971ന് ശേഷം ഇന്ത്യന്‍ പാക് അധിനിവേശ കാശ്മീര്‍ അല്ലാത്ത പാകിസ്ഥാന്‍ പ്രദേശത്ത് നടത്തുന്ന ആദ്യ ആക്രമണമാണ് ഇത്.

ബലാകോട്ടിലെ ജയ്ഷ് ഇ മുഹമ്മദിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് തകര്‍ത്തുവെന്നാണ് ഇന്ത്യന്‍ സൈന്യം പറയുന്നത്. ലഷ്‌കര്‍ ഇ തയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ ഭീകര സംഘടനകളുടെയും കേന്ദ്രങ്ങള്‍ തകര്‍ത്തു.

ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ നിയന്ത്രണ രേഖ ലംഘിച്ച് പാകിസ്ഥാനിലേക്ക് കടന്നെന്നും പാക് വ്യോമസേന ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ വിമാനങ്ങളെ തിരിച്ചുവിട്ടെന്നാണ് പാക് വാദം.

ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചെങ്കിലും പാകിസ്ഥാന്‍ പ്രദേശത്ത് പാക് അധിനിവേശ കാശ്മീരിന് അപ്പുറത്തേക്ക് കടന്നിട്ടില്ലെന്ന് ഇരു സൈന്യങ്ങളും. ആക്രമണം നടത്തിയത് പൂഞ്ച് സെക്ടറിന് സമീപത്തുള്ള പാക് അധീന പ്രദേശമായ ബലാകോട്ടിലാണെന്ന് വിശദീകരണം.

ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ നേരത്തെ തന്നെ ഐഎസ്‌ഐ ഭാവല്‍പൂരിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഹറിനെ പഞ്ചാബിലേക്ക് മാറ്റിയതായും വിവരം. അതേസമയം മസൂദ് അസ്ഹറിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഇയാളുടെ ബന്ധു കൊല്ലപ്പെട്ടതായി സൈന്യം. ഉസ്താദ് ഗാഹുരി എന്നറിയപ്പെടുന്ന മൗലാന യൂസഫ് അസ്ഹര്‍ ആണ് കൊല്ലപ്പെട്ടത്. സൈനികാക്രമണത്തില്‍ തകര്‍ന്ന ബാല്‍കോട്ടിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ നിയന്ത്രണം ഇയാള്‍ക്കായിരുന്നു.

പാകിസ്ഥാനില്‍ തിരിച്ചടിച്ചെന്നും എന്നാല്‍ ഇതിനര്‍ത്ഥം യുദ്ധമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. പുല്‍വാമയ്ക്ക് ശേഷവും ഇന്ത്യയില്‍ ചാവേക്രമണങ്ങള്‍ നടത്താന്‍ ഭീകരര്‍ തയ്യാറെടുക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്ന് ആ ക്യാമ്പുകള്‍ തകര്‍ക്കുകയായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ ലക്ഷ്യം.

read more: ഇനിയെന്ത്? യുദ്ധത്തിന്റെ പുകമഞ്ഞും കണക്ക് തീര്‍ക്കലുകളുടെ കാലവും നമുക്ക് മേൽ പരക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍