UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിർത്തിയിലെ സുരക്ഷ വിലയിരുത്തി ഉന്നതതലയോഗം; ആക്രമണത്തെകുറിച്ച് രാഷ്ട്രപതിയോട് വിശദീകരിച്ച് പ്രധാനമന്ത്രി

ആയിരം കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു 12 മിറാഷ്, സുഖോയ് വിമാനങ്ങൾ പാകിസ്ഥാന്‍ പ്രദേശങ്ങളിൽ മിന്നലാക്രമണം നടത്തിയത്. 200 മുതൽ 300 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ഭീകര കേന്ദ്രങ്ങളെ വിറപ്പിച്ച് മടങ്ങിയെത്തിയ എയർഫോഴ്സ് സെനികർ രാജ്യത്തിന്റെ ഹീറോകളെന്ന് കമൽഹാസൻ. ഇവരെ  ഓർത്ത് രാജ്യം അഭിമാനിക്കുന്നു.

Our 12 return safely home after wreaking havoc on terrorist camps in Pakistan. India is proud of its heroes. I salute their valour.

— Kamal Haasan (@ikamalhaasan) February 26, 2019


ഗുജറാത്തിലെ കച്ചിലുള്ള അബ്ദാസ ഗ്രാമത്തിൽ പാക് ചാര ഡ്രോണ്‍ സൈനികർ വെടിവച്ചുവീഴ്ത്തി. സൈനിക, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്.

Indian Army has shot down a Pakistani spy drone in Abdasa village, in Kutch, Gujarat. Army and police personnel present at the spot. pic.twitter.com/84wUJY916l

— ANI (@ANI) February 26, 2019


അതിർത്തിയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി ഉന്നത തലയോഗം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കരസേനാ മേധാവി ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി ബി.എസ്. ധനോയ എന്നിവർ അതിർത്തിയിലെ സുരക്ഷ വിലയിരുത്തുന്നു. അതിനിടെ ശ്രീനഗറിലെ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് സേവനങ്ങൾ വെട്ടിക്കുറച്ചു.


തിരിച്ചടിയിൽ സൈനികരെ അഭിനന്ദിക്കുന്നു: എ കെ ആന്റണി

പുൽവാമയിൽ സിആർപിഎഫ് ജവാൻമാനെ ചാവേർ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ സംഭവത്തിൽ കനത്ത തിരിച്ചടി നൽകിയ ഇന്ത്യൻ വ്യോമ സേനയുടെ നടപടിയെ അഭിനന്ദിക്കുന്നതായി മുൻ പ്രതിരോധ മന്ത്രി എകെ ആന്റണി പ്രതികരിച്ചു. ആക്രണം ഇന്ത്യ സ്ഥിരീകരിച്ചതിന് പിറകെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.


പാക്ക് ആധിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി റാംനാഥ് കോവിന്ദിനോടും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെയും ഔദ്യോഗികമായി അറിയിച്ചു. അതിനിടെ ഇന്നു നടത്തിയ തിരിച്ചടിയെക്കുറിച്ച് പ്രതിപക്ഷത്തെ അറിയിക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യോഗം വിളിച്ചു. വൈകുന്നേരം 5നാണ് പ്രതിപക്ഷകക്ഷി നേതാക്കളുമായി ജവഹർ ഭവനിലെ കൂടിക്കാഴ്ച നിസ്ചയിച്ചിരിക്കുന്നത്.


സുസജ്ജമെന്ന് കരസേന.

 ‘क्षमाशील हो रिपु-समक्ष
तुम हुए विनीत जितना ही,
दुष्ट कौरवों ने तुमको
कायर समझा उतना ही।

सच पूछो, तो शर में ही
बसती है दीप्ति विनय की,
सन्धि-वचन संपूज्य उसी का जिसमें शक्ति विजय की।’#IndianArmy#AlwaysReady pic.twitter.com/bUV1DmeNkL

— ADG PI – INDIAN ARMY (@adgpi) February 26, 2019


പാക്കിസ്താനെതിരെ ഇന്ത്യ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പാക്ക് വിദേശ കാര്യമന്ത്രി ഷാ മഹമ്മൂദ് ഖൂറേഷി. എന്നാൽ ഇന്ത്യ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുമെന്നും ഷാ മഹമ്മൂദ് ഖൂറേഷി പറയുന്നു. റേഡിയോ പാക്കിസ്ഥാനോടായിരുന്നു ഖൂറേഷിയുടെ പ്രതികരണം എന്ന് ബിസിനസ് സ്റ്റാൻഡേർഡ് പറയുന്നു.


വ്യോമ സേന ഇന്ത്യയുടെ യഥാർത്ഥ പോരാളികളെന്ന് മമതാ ബാനർജി.

IAF also means India’s Amazing Fighters. Jai Hind

— Mamata Banerjee (@MamataOfficial) February 26, 2019



ആക്രമണം നടത്തിയത് ജയ്ഷെ മുഹമ്മദന്റെ ഏറ്റവും വലിയ പരിശീല കേന്ദ്രത്തിൽ. ബാലാക്കോട്ടിൽ നടത്തിയ ആക്രമണത്തിൽ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധു ഉൾപ്പെടെ നിരവധി പേരെ വകവരുത്താൻകഴിഞ്ഞു. പരിശീലനം കിട്ടിയ നിരവധി ഭീകരരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ആക്രമണത്തിൽ സാധാരണക്കാർ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറയുന്നു.

അതേസമയം, നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ഭീകരർക്കെതിരെ പാക്കിസ്താൻ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്നും വിദേശകാര്യ സെക്രട്ടറി പറയുന്നു.

ഇന്നു പുലർച്ചെ പാക്ക് അധിനി വേശ കശ്മീരിൽ നടത്തിയ ആക്രമണം സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. വനത്തിലായിരുന്നു ആക്രമണം. ജന വാസ മേഖലയിൽ ആക്രമണം നടത്തിയിട്ടില്ലെന്നും എന്നാൽ ഭീകരർക്ക് കനത്ത നാശം വരുത്താൻ സാധിച്ചെന്നു് അദ്ദേഹം മിനിറ്റുകൾ മാത്രം നീണ്ട വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

 


ഭീകരപ്രവർത്തനത്തിനു പണം നൽകിയെന്ന കേസിൽ കശ്മീരിലെ വിഘടനവാദികളുടെ വസതികളിൽ എൻഐഎ പരിശോധന. റെയ്ഡ്. പ്രാദേശിക പൊലീസ്, സിആർപിഎഫ് എന്നിവരുടെ സഹകരണത്തോടെ കശ്മീർ താഴ്‌വരയിലെ 9 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. മിർവായ്സ് ഉമർ ഫാറൂഖ്, നയീം ഗീലാനി, ജെകെഎൽഎഫ് നേതാക്കളായ യാസീൻ മാലിക്, ഷബീർ ഷാ, അഷ്റഫ് സെഹ്റായ്, സഫർ ഭട്ട് എന്നിവരുടെ വസതികളിലും പരിശോധന.


വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ 11.30ന് മാധ്യമങ്ങളെ കാണും

Foreign secretary Vijay Gokhale to brief the media at 1130 today. (file pic) pic.twitter.com/PLAnfm7cc5

— ANI (@ANI) February 26, 2019


ഇന്ത്യയുടെ പടിഞ്ഞാറൻ എയർ കമാൻഡ് 12 മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ച് തിരിച്ചടി ആസൂത്രണം ചെയ്തത്. 200 മുതൽ 300 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ജയ്ഷെ മുഹമ്മദിന്റെ കൺട്രോൾ റൂമുകളും തകർത്തവയിൽ ഉൾപ്പെടുന്നു. നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ ആക്രമണം സ്ഥിരീകരിച്ച് കേന്ദ്ര കാർഷിക സഹമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്.

 

പാക്ക് വ്യോമസേനയുടെ ആക്രമണത്തിന് സാധ്യത മുന്നിൽക്കണ്ട് നിയന്ത്രണ രേഖയിലും രാജ്യാന്തര അതിർത്തിയിലും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉൾ‌പ്പെടെ സജ്ജമാക്കി ഇന്ത്യൻ വ്യോമസേന

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിതല സമിതി യോഗം പുരോഗമിക്കുന്ന. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുൺ ജയ്റ്റ്ലി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നു.

പാക്കിസ്താനിലും തിരക്കിട്ടയോഗം
സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഇസ്‌ലാമാബാദിൽ അടിയന്തര യോഗം വിളിച്ചതായി റിപ്പോർട്ട്. റേഡിയോ പാക്കിസ്ഥാനെ ഉദ്ധരിച്ച് എഎൻഐ ആണ് റിപ്പോർട്ട് ചെയ്തത്.


പുൽവാമ ആക്രമത്തിന് തിരിച്ചയിടിയായി പാക്ക് അധീന കശ്മീരിൽ ഇന്ത്യൻ വ്യോമ സേന പ്രത്യാക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിറകെ സൈനികരെ അഭിനന്ദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വ്യോമസേന വൈമാനികർക്ക് സല്യൂട്ട് എന്നായിരുന്നു ട്വീറ്റ്. പാക്ക്അതിർത്തികടന്ന് വ്യോമസേന ആക്രമണം നടത്തിയെന്ന് സ്ഥിരീകരണം നടത്തിയതിന് പിറകെയായിരുന്നു ട്വീറ്റ്.


പുൽവാമയിൽ 40 സൈനികരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നൽകിയത് ശക്തമായ പ്രത്യാക്രമണം . 21 മിനിറ്റ് മാത്രം നീണ്ടുനിന്ന അതിശക്തമായ തിരിച്ചടിയാണ് ഇന്ത്യൻ സേന പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി നടത്തിയത്. പാക്ക് അധിനി വേശ കശ്മീരിന്റെ ഭാഗങ്ങളായ ചക്കോട്ടി, മുസഫറാബാദ്, ബരാക്കോട്ട് എന്നിവിടങ്ങളിലും ആക്രമണം നടത്തുകയായിരുന്നു. ജയ്ഷെ മൂഹമ്മദ് ഹിസ്ബുൾ മുജാഹീദീൻ, ലഷ്കർ ഇ തയ്ബ കേന്ദ്രങ്ങളിലായിരുന്നു ആക്രമണം.

പുലർച്ചെ 3.45 മുതൽ 4.06 വരെയായിരുന്നു നടപടി. നിയന്ത്രണ രേഖ കടന്ന് പോയ വ്യോമ സേന മിറാഷ് വിമാനങ്ങൾ 3.45നും 3. 53 നും ഇടയിലായിരുന്നു ബലാക്കോട്ടിൽ ആക്രമണം നടത്തിയത്. 3.48നും 3.55 നും ഇടയിലായിരുന്നു മുസഫറാബാദിലെ ആക്രമണം. 3.58 നും 4.04 നും ഇടയിലായിരുന്നു ചക്കോട്ടിയിലെ ആക്രമണം. ആയിരം കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു 12 മിറാഷ്, സുഖോയ് വിമാനങ്ങൾ പാകിസ്ഥാന്‍ പ്രദേശങ്ങളിൽ മിന്നലാക്രമണം നടത്തിയത്. 200 മുതൽ 300 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളിൽ വര്‍ഷിച്ചത്. അതേസമയം, ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യോമസേനയുടെ മിന്നലാക്രമണം സംബന്ധിച്ച് പാകിസ്ഥാനാണ് ആദ്യം പ്രതികരിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍