UPDATES

ട്രെന്‍ഡിങ്ങ്

അജിത് ഡോവൽ വീണ്ടും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; ഇത്തവണ കാബിനറ്റ് റാങ്കോടെ

അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച് രണ്ടാം മോദി സർക്കാർ. കഴിഞ്ഞ അഞ്ചു വർഷത്തെ ഡോവലിന്റെ പ്രവർത്തനത്തിൽ സർക്കാർ സംതൃപ്തരാണ്. ഇക്കാരണത്താൽ തന്നെ അജിത് ഡോവലിന് ഇത്തവണ കാബിനറ്റ് റാങ്ക് നൽകിയിട്ടുണ്ട്. മുൻവർഷങ്ങളിൽ സഹമന്ത്രിക്ക് തുല്യമായ സ്ഥാനമാണ് നൽകിയിരുന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവായി 2014ല്‍ ചുമതലയേല്‍ക്കുന്നതിനു മുമ്പ് ഇന്റലിജന്‍സ് ബ്യൂറോയുടെ തലവനായിരുന്നു ഡോവല്‍.

അജിത് ഡോവല്‍ സുരക്ഷാ ഉപദേഷ്ടാവായിരിക്കെയാണ് മോദി സർക്കാരിന്റെ തിരിച്ചുവരവിന് കാരണമായ രണ്ട് സൈനിക നീക്കങ്ങൾ നടന്നത്. പാകിസ്താനില്‍ നടത്തിയ മിന്നലാക്രമണവും പുല്‍വാമ ഭീകരാക്രമണത്തിനു ശേഷമുള്ള വ്യോമാക്രമണവുമെല്ലാം ഇദ്ദേഹത്തിന്റെ കാലത്താണ് നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍