UPDATES

ട്രെന്‍ഡിങ്ങ്

മോദിക്കെതിരെ പ്രതിപക്ഷം പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം: അഖിലേഷ് യാദവ്

യുപി മുതല്‍ കര്‍ണാടക വരെയുള്ള വിവിധ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തിന്റെ വോട്ട് ഭിന്നിപ്പിനെ ബിജെപി എങ്ങനെ ഉപയോഗിച്ചു എന്നത് കണ്ടതാണ്. ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്. എന്നാല്‍ ഓരോ സംസ്ഥാനത്തിലും ഓരോ രീതിയിലാണ് ഇതു നടപ്പാക്കേണ്ടത് – കോണ്‍ഗ്രസ് വക്താവ് പറയുന്നു.

അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാനാണ് ഇങ്ങനെയൊരു ആശയം താന്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് അഖിലേഷ് യാദവ് അറിയിച്ചു. അതേസമയം ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാന്‍ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത തന്ത്രങ്ങള്‍ പയറ്റുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഓരോ സംസ്ഥാനത്തിന്റേയും സാഹചര്യം കണക്കിലെടുത്ത് ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാനുള്ള ശ്രമമാണ് വേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറയുന്നു.

ബിജെപിവിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുകയെന്നതാണ് പ്രധാനമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. എന്നാല്‍ മോദിക്കെതിരെ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ നിലപാടെടുത്തിട്ടില്ല. തീരുമാനമെടുക്കാന്‍ ഏറെ സമയമുള്ളതിനാല്‍ ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. അതേസമയം, പ്രതിപക്ഷ കക്ഷികളുടെ വോട്ടുകള്‍ ഭിന്നിക്കാതിരിക്കണമെന്ന തന്ത്രത്തോട് യോജിക്കുന്നതായും അഭിഷേക് സിംഗ്വി വ്യക്തമാക്കി.

യുപി മുതല്‍ കര്‍ണാടക വരെയുള്ള വിവിധ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തിന്റെ വോട്ട് ഭിന്നിപ്പിനെ ബിജെപി എങ്ങനെ ഉപയോഗിച്ചു എന്നത് കണ്ടതാണ്. ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്. എന്നാല്‍ ഓരോ സംസ്ഥാനത്തിലും ഓരോ രീതിയിലാണ് ഇതു നടപ്പാക്കേണ്ടത്. യുപിയിലെ കയ്‌റാന ലോക്‌സഭാ സീറ്റ്, നൂര്‍പുര്‍ നിയമസഭാ സീറ്റ് എന്നിവിടങ്ങളില്‍ ബിജെപി പ്രതിപക്ഷ സ്ഥാനാര്‍ഥികളോട് തോറ്റതോടെയാണ് കൂടുതല്‍ ഐക്യം എന്ന ആശയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. കയ്‌റാനയില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ഥിയും നൂര്‍പൂരില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുമാണ് ജയിച്ചത്.

ഉപതിരഞ്ഞെടുപ്പ് തോല്‍വി ബിജെപിയെ കൂടുതല്‍ അപകടകാരികളാക്കും; പ്രതിപക്ഷ പാര്‍ട്ടികള്‍ വേറിട്ട്‌ നടന്നാലും ഒരുമിച്ച് ആക്രമിക്കണം

കൈരാന നേടിയത് എന്തുകൊണ്ട് പാല്‍ഗഡിന് സാധിച്ചില്ല? കോണ്‍ഗ്രസിനേക്കാള്‍ സിപിഎമ്മിന് വോട്ടുള്ള മഹാരാഷ്ട്ര മണ്ഡലത്തില്‍ സംഭവിച്ചത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍