UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയോടുള്ള കൂറ് ഇതുവരെ തെളിയിക്കേണ്ടി വന്നിട്ടില്ല; നിരാശനാണെന്ന് അക്ഷയ് കുമാർ

ഇന്ത്യയെ കൂടുതൽ കരുത്തുറ്റതാക്കാൻ തനിക്ക് കൂടുതല്‍ സംഭാവനകൾ നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പൗരത്വത്തിന്റെ കാര്യത്തിൽ അനാവശ്യമായ താൽപര്യവും ദൂഷ്യം പറച്ചിലും എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. ഒരു ട്വീറ്റിലൂടെയാണ് അക്ഷയ് തനിക്ക് ഈ വിഷയത്തിലുള്ള അക്ഷമ പ്രകടിപ്പിച്ചത്. താൻ കനേഡിയൻ പാസ്പോർട്ടിന് ഉടമയാണെന്ന കാര്യം ഒരിടത്തും നിഷേധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏഴു വർഷമായി കാനഡ സന്ദർശിച്ചിട്ടില്ല എന്ന കാര്യവും ഇതോടൊപ്പം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

താൻ ഇന്ത്യയിലാണ് തൊഴിലെടുക്കുന്നതെന്നും എല്ലാ നികുതിയും ഇന്ത്യയിലാണ് അടയ്ക്കുന്നതെന്നും അക്ഷയ് കുമാർ വ്യക്തമാക്കി. ഇക്കണ്ടകാലമത്രയും തനിക്ക് ഇന്ത്യയോടുള്ള തന്റെ കൂറ് തെളിയിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പൗരത്വം സംബന്ധിച്ച വിഷയം ഇടക്കിടെ അനാവശ്യമായി ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നതിൽ നിരാശയുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു. ഇത് വ്യക്തിപരമായ കാര്യമാണ്. തികച്ചു നിയമപരവും രാഷ്ട്രീയരഹിതവുമായ കാര്യമാണ്. മറ്റുള്ളവർക്ക് തന്റെ പൗരത്വം യാതൊരു പ്രയാസവും ഉണ്ടാക്കുന്നില്ല. ഇന്ത്യയെ കൂടുതൽ കരുത്തുറ്റതാക്കാൻ തനിക്ക് കൂടുതല്‍ സംഭാവനകൾ നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ എഎൻഐ വാർത്താ ഏജൻസിക്കു വേണ്ടി അഭിമുഖം ചെയ്തതോടെയാണ് അക്ഷയ് കുമാറിന്റെ പൗരത്വം ഈയിടെ വീണ്ടും ചർച്ചയിലെത്തിയത്. ധാരാളം ദേശാഭിമാന സിനിമകളിൽ അഭിനയിക്കുകയും ദേശാഭിമാനത്തെക്കുറിച്ച് നിരന്തരം സംസാരിക്കുകയും ചെയ്യുന്ന അക്ഷയ് കുമാർ കനേഡിയൻ പൗരനാണ് എന്ന ആരോപണമാണ് ആദ്യമെത്തിയത്. ഇതെപ്പറ്റി ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനോട് ‘പോ മോനെ’ എന്നായിരുന്നു മറുപടി. പൗരത്വ കാര്യത്തിൽ നേരത്തെ ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നെങ്കിലും ഇപ്പോൾ കൂടുതൽ വ്യക്തത വന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍