UPDATES

ട്രെന്‍ഡിങ്ങ്

പിന്‍സീറ്റിലിരുന്ന് ആദ്യം രാഖിയുടെ കഴുത്ത് ഞെരിച്ചത് അനിയന്‍ രാഹുല്‍; പ്ലാസ്റ്റിക് കയര്‍ കൊണ്ട് വരിഞ്ഞു മുറുക്കി മരണം ഉറപ്പിച്ച് ചേട്ടന്‍ അഖില്‍

13-06-2019നു മുമ്പുള്ള പല ദിവസങ്ങളിൽ പ്രതികൾ ഗൂഢാലോചന നടത്തുകയുണ്ടായി. ശേഷം കുഴിയെടുത്തു. ഉപ്പും ശേഖരിച്ചു വെച്ചു.

വിപുലമായ ആസൂത്രണങ്ങളാണ് അമ്പൂരിയിൽ രാഖിയെ കൊലപ്പെടുത്താൻ പ്രതികൾ നടത്തിയതെന്ന് റിമാൻഡ് റിപ്പോർട്ട്. കൊലയ്ക്കു മുമ്പു തന്നെ മറവു ചെയ്യാനുള്ള കുഴിയെടുത്തിരുന്നു. ദുർഗന്ധമുണ്ടാകാതിരിക്കാൻ ഉപ്പും ശേഖരിച്ചു വെച്ചിരുന്നു.

രാഖിയുടെ കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയത് രാഹുലാണെന്ന് റിപ്പോർട്ട് പറയുന്നു. പ്രതികളുടെ വീട് കാണാൻ രാഖിയെ ക്ഷണിച്ച് കാറിൽ കയറ്റുകയായിരുന്നു ഇരുവരും. പിൻസീറ്റിലിരുന്ന രാഹുലാണ് ആദ്യം കഴുത്ത് ഞെരിച്ചത്. തുടർന്ന് അവശയായ രാഖിയെ ഡ്രൈവിങ് സീറ്റിലിരുന്ന അഖിൽ പിൻസീറ്റിലേക്ക് മാറി പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്ത് വരിഞ്ഞു മുറുക്കി. കൊലപാതകം നടത്തിയതിനു പിന്നിൽ കുറ്റകരമായ ഗൂഢാലോചനയുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു.

വാട്സാപ്പിലൂടെയാണ് രാഖിയെ അഖിൽ തന്റെ വിവാഹക്കാര്യം അറിയിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്. അഖിൽ തന്നെ വഞ്ചിച്ച് മറ്റൊരാളെ വിവാഹം ചെയ്താൽ സോഷ്യൽ മീഡിയ വഴി അക്കാര്യം വിളിച്ചു പറയുമെന്ന് രാഖി ഭീഷണി മുഴക്കിയിരുന്നു. ഇതെത്തുടർന്നാണ് മൂന്ന് പ്രതികൾ ചേർന്ന് കൊല നടത്താൻ ആസൂത്രണം ചെയ്തത്.

രണ്ടാംപ്രതി രാഹുലിനെ ഓഗസ്റ്റ് 9 വരെ റിമാൻഡ് ചെയ്ത് കോടതി ഉത്തരവായി.

2019 ഫെബ്രുവരി 15ന് രാഖിയുടെയും അഖിലിന്റെയും വിവാഹം കഴിഞ്ഞിരുന്നതായി റിമാൻഡ് റിപ്പോർട്ട് പറയുന്നുണ്ട്. ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കറുത്ത ചരടിൽ താലി കെട്ടി രാഖിയും അഖിലും ഭാര്യാഭർത്താക്കന്മാരെപ്പോലെ കഴിഞ്ഞു വരികയായിരുന്നു.

13-06-2019നു മുമ്പുള്ള പല ദിവസങ്ങളിൽ പ്രതികൾ ഗൂഢാലോചന നടത്തുകയുണ്ടായി. ശേഷം കുഴിയെടുത്തു. ഉപ്പും ശേഖരിച്ചു വെച്ചു.

അതേസമയം കൊലപാതകത്തില്‍ മുഖ്യപ്രതികളുടെ അച്ഛന്റെ പങ്കും അന്വേഷിക്കും. അഖിലിന്റെയും രാഹുലിന്റെയും അച്ഛനെതിരെ അയല്‍വാസികള്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണിത്. മൃതദേഹം മൂടിയ കുഴിവെട്ടുമ്പോള്‍ പ്രതികള്‍ക്കൊപ്പം അച്ഛനുമുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍