UPDATES

ട്രെന്‍ഡിങ്ങ്

ഗവർണറുടെ വസതിയിലേക്ക് ആംബുലൻസുകളെത്തി; തങ്ങളെ നീക്കാനാകില്ലെന്ന് ദില്ലി മുഖ്യമന്ത്രി

തങ്ങളെ നിർബന്ധപൂർവ്വം നീക്കാൻ ശ്രമിച്ചാൽ ജലപാനം ഉപേക്ഷിക്കുമെന്ന് സമരത്തിലുള്ള മന്ത്രി മനിഷ് സിസോദിയ പ്രഖ്യാപിച്ചു.

കിടപ്പ് സമരം നടത്തുന്ന ദില്ലി മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാളിനെയും മന്ത്രിമാരെയും നീക്കാൻ ആലോചനകൾ‌ ശക്തമാകുന്നതിന്റെ സൂചന നൽകിക്കൊണ്ട് ഗവർണറുടെ വീട്ടിനു മുമ്പിലേക്ക് ആംബുലൻസുകൾ എത്തി. കെജ്രിവാളും മൂന്ന് മന്ത്രിമാരുമാണ് ഗവർണറുടെ ഔദ്യോഗിക വസതിയിൽ കിടപ്പ് സമരം നടത്തുന്നത്. സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പാക്കാതെ നിസ്സഹകരണം തുടരുന്ന ദില്ലിയിലെ ഉദ്യോഗസ്ഥരെ നിലയ്ക്കു നിറുത്തണമെന്നും ദില്ലിക്ക് പൂർണ സംസ്ഥാന പദവി നൽകണമെന്നുമെല്ലാം ആവശ്യപ്പെട്ടുള്ള സമരമാണ് കെജ്രിവാൾ നടത്തുന്നത്.

ഉദ്യോഗസ്ഥർ നടത്തിവരുന്ന അപ്രഖ്യാപിത സമരം അവസാനിപ്പിക്കാൻ ഗവർണർ ഉത്തരവിടാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത്.

അതെസമയം കോണ്‍ഗ്രസ്സ് ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ കെജ്രിവാളിന് പിന്തുണ അറിയിച്ച് രംഗത്തുണ്ട്.

ഇന്ന് വൈകീട്ട് നാല് ആംബുലൻസുകളാണ് കെജ്രിവാളും കൂട്ടരും സമരം ചെയ്യുന്ന ഗവർണർ അനിൽ ബൈജാളുടെ വസതിയിലേക്ക് എത്തിയത്. ഇത് ശ്രദ്ധയിൽ പെട്ട കെജ്രിവാൾ ഉടൻ ട്വീറ്റ് ചെയ്യുകയുമുണ്ടായി. ബലം പ്രയോഗിച്ച് തങ്ങളെ നീക്കാൻ അനുവദിക്കില്ലെന്ന് കെജ്രിവാൾ പറഞ്ഞു. ആംബുലൻസിലെത്തിയ ഡോക്ടർമാർ സമരമിരിക്കുന്നവരെ പരിശോധിച്ചു.

തങ്ങളെ നിർബന്ധപൂർവ്വം നീക്കാൻ ശ്രമിച്ചാൽ ജലപാനം ഉപേക്ഷിക്കുമെന്ന് സമരത്തിലുള്ള മന്ത്രി മനിഷ് സിസോദിയ പ്രഖ്യാപിച്ചു. ഇതോടെ ആംബുലൻസുകൾ തിരിച്ചുപോയി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കര്‍ണ്ണാടകയില്‍ ചെയ്ത മണ്ടത്തരം ബിജെപി ഡല്‍ഹിയിലും ആവര്‍ത്തിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍