UPDATES

“ഇങ്ങനെ നുണ പറയാന്‍ നാണമില്ലേ?” എന്ന് മോദിയോട് രാഹുല്‍ ഗാന്ധി; “അമേഥിയിലെ എകെ 203 ഫാക്ടറിക്ക് 2010ല്‍ തറക്കല്ലിട്ടത് ഞാന്‍”

നിങ്ങള്‍ ഇന്നലെ അമേഥിയില്‍ പോയി, പതിവ് പോലെ നുണ പറഞ്ഞു. നിങ്ങള്‍ക്ക് യാതൊരു നാണവുമില്ല – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അമേഥിയിലെ എകെ 203 ഫാക്ടറിക്ക് കോണ്‍ഗ്രസും മുന്‍ സര്‍ക്കാരും ഒന്നും ചെയ്തില്ലെന്നും പദ്ധതി വൈകിച്ചെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഇങ്ങനെ നുണ പറയാന്‍ നിങ്ങള്‍ക്ക് നാണമില്ലേ എന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ചോദിച്ചു. നുണ പറയുന്നത് മോദി ശീലമാക്കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. 2010ല്‍ അമേഥിയില്‍ ഞാനാണ് ഓര്‍ഡന്‍സ് ഫാക്ടറിക്ക് ഞാന്‍ തറക്കല്ലിട്ടത്. വര്‍ഷങ്ങളായി ഇവിടെ ചെറിയ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. നിങ്ങള്‍ ഇന്നലെ അമേഥിയില്‍ പോയി, പതിവ് പോലെ നുണ പറഞ്ഞു. നിങ്ങള്‍ക്ക് യാതൊരു നാണവുമില്ലേ? – രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

ചിലര്‍ മേഡ് ഇന്‍ ഉജ്ജൈന്‍, മേഡ് ഇന്‍ ജയ്പൂര്‍, മേഡ് ഇന്‍ ജയ്‌സാല്‍മീര്‍ എന്നിങ്ങനെ പറഞ്ഞുനടക്കുന്നുണ്ട്. ഇപ്പോള്‍ മേഡ് ഇന്‍ അമേഥി എകെ 203 റൈഫിളുകള്‍ ഇന്ത്യന്‍ സേന ഉപയോഗിച്ചുതുടങ്ങുകയാണ്. ഇത് നമ്മുടെ ജവാന്മാരെ സഹായിക്കും. നിങ്ങള്‍ക്ക് അമേഥിയുടെ വികസനത്തെ പേടിയാണ് എന്ന് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയോട് പറഞ്ഞിരുന്നു. അമേഥിയില്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിയും പരിഹസിച്ചും സ്മൃതി ഇറാനി മണ്ഡലത്തിന്റെ വികസനത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്‌തെന്ന് പ്രശംസിച്ചുമാണ് മോദി ഇന്നലെ പദ്ധതി ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിച്ചത്. രാഹുല്‍ ഗാന്ധി തറക്കല്ലിട്ടതല്ലാതെ വേറൊന്നും ചെയ്തില്ല എന്നാണ് മോദി പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍