UPDATES

അമിത് ഷാ പറഞ്ഞത് കള്ളം; മോദി ഇതുവരെ പോയ രാജ്യങ്ങള്‍- 48, പത്ത് വര്‍ഷത്തിനിടെ മന്‍മോഹന്‍ സിംഗ് പോയത്- 42 രാജ്യങ്ങള്‍

മന്‍മോഹന്‍ സിംഗ് നടത്തിയതിനേക്കാള്‍ കുറച്ച് വിദേശ യാത്രകളേ മോദി നടത്തിയിട്ടുള്ളൂ എന്നായിരുന്നു അമിത് ഷായുടെ ആരോപണം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശനത്തിനൊരുങ്ങുകയാണ്. അതിനിടെയാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെതിരായ ആരോപണവുമായി രംഗത്തെത്തിയത്. മന്‍മോഹന്‍ സിംഗ് സന്ദര്‍ശിച്ച രാജ്യങ്ങളേക്കാള്‍ കുറവാണ് മോദി സന്ദര്‍ശിച്ചതെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

ഗോവയിലെ പനാജിയില്‍ വച്ചായിരുന്നു അമിത് ഷായുടെ പ്രസ്താവന. എല്ലാവരും മോദിയുടെ വിദേശ യാത്രയെ കുറ്റം പറയുന്നുവെന്നും എന്നാല്‍ മന്‍മോഹന്‍ സിംഗ് നടത്തിയതിനേക്കാള്‍ കുറച്ച് വിദേശ യാത്രകളേ മോദി നടത്തിയിട്ടുള്ളൂ എന്നും ഷാ പറഞ്ഞു. എന്തുകൊണ്ടാണ് ആളുകള്‍ മറിച്ചു പറയുന്നത് എന്ന് തനിക്കറിയില്ല. ഒരാള്‍ തന്നോട് പറഞ്ഞത് മന്‍മോഹന്‍ സിംഗ് വിദേശത്ത് പോയാല്‍ ആരുമറിയാറില്ല. എന്നാല്‍ മോദി പോകുമ്പോള്‍ റോഡരികിലും വിമാനത്താവളത്തിലുമൊക്കെ അദ്ദേഹത്തെ സ്വീകരിക്കാന്‍ ആളുകള്‍ കൂടി നില്‍ക്കും എന്നാണ് എന്നും അമിത് ഷാ പറഞ്ഞു.

മന്‍മോഹന്‍ സിംഗ് ഇംഗ്ലീഷില്‍ എഴുതി തയാറാക്കിയ പ്രസംഗം വായിച്ചിട്ടു പോരികയാണ് ചെയ്യുന്നത്. ചിലപ്പോള്‍ തായ്‌ലണ്ടില്‍ പ്രസംഗിക്കേണ്ടത് മലേഷ്യയില്‍ വായിക്കും, ഇങ്ങനെയായിരുന്നു കാര്യങ്ങള്‍ എന്നും അമിത് ഷാ ആരോപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നാണ് കാണിക്കുന്നത് എന്ന് മനോരമ ഇതു സംബന്ധിച്ച പ്രസിദ്ധീകരിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു.

മോദി പ്രധാനമന്ത്രി പദമേറിയിട്ട് ഇതുവരെ 37 മാസം. സന്ദര്‍ശിച്ച രാജ്യങ്ങള്‍- 48.

ആദ്യ 37 മാസങ്ങള്‍ക്കിടയില്‍ മന്‍മോഹന്‍ സിംഗ് നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍- 18

രണ്ടു തവണ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് 10 വര്‍ഷം കൊണ്ട് സന്ദര്‍ശിച്ച രാജ്യങ്ങള്‍- 42

മോദി വിദേശത്തു കഴിഞ്ഞ ദിവസങ്ങള്‍- 144. അതായത് പ്രധാനമന്ത്രിയായതിനു ശേഷമുള്ള ദിവസങ്ങളിലെ 13 ശതമാനവും വിദേശത്ത്.

അദ്ദേഹം സന്ദര്‍ശിച്ച രാജ്യങ്ങള്‍: അമേരിക്ക (അഞ്ചു വട്ടം), ഫ്രാന്‍സ്, റഷ്യ (മൂന്നു തവണ വീതം), ചൈന, ജര്‍മനി, ജപ്പാന്‍, അഫ്ഗാനിസ്ഥാന്‍, കസാഖിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, സിംഗപ്പൂര്‍, ശ്രീലങ്ക, നേപ്പാള്‍ (രണ്ടു തവണ വീതം), ഭൂട്ടാന്‍, ബ്രസീല്‍, മ്യാന്‍മാര്‍, ഓസ്‌ട്രേലിയ, ഫിജി, സീഷെല്‍സ്, മൗറീഷ്യസ്, ക്യാനഡ, മംഗോളിയ, ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, തുര്‍ക്ക്‌മെനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, യു.എ.ഇ, അയര്‍ലണ്ട്, ബ്രിട്ടന്‍, തുര്‍ക്കി, മലേഷ്യ, പാക്കിസ്ഥാന്‍, ബെല്‍ജിയം, സൗദി അറേബ്യ, ഇറാന്‍, ഖത്തര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, മെക്‌സിക്കോ, മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ, വിയറ്റ്‌നാം, ലാവോസ്, തായ്‌ലണ്ട്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, നെതര്‍ലണ്ട് (ഓരോ വട്ടം)

മന്‍മോഹന്‍ സിംഗ് വിദേശത്തു കഴിഞ്ഞ ദിവസങ്ങള്‍- 303. അതായത് 10 വര്‍ഷത്തിനിടെ എട്ടു ശതമാനം മാത്രം.

മന്‍മോഹന്‍ സിംഗ് സന്ദര്‍ശിച്ച രാജ്യങ്ങള്‍- അമേരിക്ക, റഷ്യ, ബ്രിട്ടന്‍, നെതര്‍ലാണ്ട്, ലാവോസ്, മൗറീഷ്യസ്, ഇന്‍ഡോനേഷ്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, മലേഷ്യ, ജര്‍മനി, ഉസ്‌ബെക്കിസ്ഥാന്‍, ബ്രസീല്‍, ക്യൂബ, ദക്ഷിണാഫ്രിക്ക, ജപ്പാന്‍, ഫലിപ്പീന്‍സ്, തായ്‌ലണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍