UPDATES

ട്രെന്‍ഡിങ്ങ്

സൊഹ്‌റാബുദ്ദീന്‍ കേസ് അമിത് ഷായ്ക്ക് രാഷ്ട്രീയ, സാമ്പത്തിക നേട്ടമുണ്ടാക്കി: മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ അമിതാഭ് ഠാക്കൂര്‍

അമിത് ഷായ്ക്ക് പുറമെ മുന്‍ എടിഎസ് ഡിഐജി ഡിജി വന്‍സാര, മുന്‍ എസ് പിയായ ദിനേഷ് എംഎന്‍, മുന്‍ എസ് പി രാജ്കുമാര്‍ പാണ്ഡ്യന്‍ മുന്‍ അഹമ്മദാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ (ഡിസിപി) അഭയ് ചുദസാമ എന്നിവര്‍ക്ക് കേസ് കൊണ്ട് നേട്ടമുണ്ടായി.

സൊഹാറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ അമിത് ഷായ്ക്ക് രാഷ്ട്രീയമായും സാമ്പത്തികമായും നേട്ടമുണ്ടായെന്ന് സിബിഐ മുന്‍ എസ് പി അമിതാഭ് ഠാക്കൂര്‍. മുംബൈയിലെ പ്രത്യേക സിബിഐ കോടിതിയിലാണ് അമിതാഭ് ഠാക്കൂര്‍ ഇക്കാര്യം പറഞ്ഞത്. സൊഹ്‌റാബുദ്ദീന്‍ കേസില്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അമിതാഭ് ഠാക്കൂര്‍. അമിത് ഷായ്ക്ക് പുറമെ മുന്‍ എടിഎസ് ഡിഐജി ഡിജി വന്‍സാര, മുന്‍ എസ് പിയായ ദിനേഷ് എംഎന്‍, മുന്‍ എസ് പി രാജ്കുമാര്‍ പാണ്ഡ്യന്‍ മുന്‍ അഹമ്മദാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ (ഡിസിപി) അഭയ് ചുദസാമ എന്നിവര്‍ക്ക് കേസ് കൊണ്ട് നേട്ടമുണ്ടായി.

അമിത് ഷാ 70 ലക്ഷം രൂപ അഹമ്മദാബാദിലെ പോപ്പുലര്‍ ബില്‍ഡേഴ്‌സ് ഉടമകളായ പട്ടേല്‍ ബ്രദേഴ്‌സില്‍ നിന്ന് ഭീഷണിപ്പെടുത്തി വാങ്ങി. പട്ടേല്‍ സഹോദരന്മാരില്‍ നിന്ന് ഡിജി വന്‍സാര 60 ലക്ഷം രൂപ വാങ്ങി. അതേസമയം നിലവിവല്‍ കേസില്‍ വിചാരണ നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും രാഷ്ട്രീയമായോ സാമ്പത്തികമായോ ഏറ്റുമുട്ടല്‍ ഗുണം ചെയ്തിട്ടില്ലെന്നും അമിതാഭ് ഠാക്കൂര്‍ പറയുന്നു. നിലവിലെ പ്രതികള്‍ക്കാര്‍ക്കും സൊഹ്‌റാബുദീനെ വധിക്കാനുള്ള രാഷ്ട്രീയ താല്‍പര്യമില്ല. 20 പ്രതികളും വന്‍സാരയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. അതേസമയം വന്‍സാരയും ദിനേഷും പാണ്ഡ്യനും ചുദസാമയും കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ടു. 22 പേരെ കേസില്‍ പെടുത്താന്‍ അന്നത്തെ സിബിഐ ഡയറക്ടര്‍ അശ്വനി കുമാര്‍ തന്നോട് ആവശ്യപ്പെട്ടതായുള്ള ആരോപണം അമിതാഭ് ഠാക്കൂര്‍ തള്ളി. തന്നോടും തന്റെ മേലുദ്യോഗസ്ഥനായ ഡിഐജി പി കന്ദസ്വാമിയോടും രാഷ്ട്രീയ ലക്ഷ്യത്തിനായി പ്രതികളെ ഉള്‍പ്പെടുത്താന്‍ സിബിഐ ഡയറക്ടര്‍ ഇത്തരമൊരു കാര്യം ആവശ്യപ്പെട്ടെന്ന ആരോപണം അമിതാഭ് ഠാക്കൂര്‍ നിഷേധിച്ചു.

92 കറന്‍സി നോട്ടുകള്‍ സൊഹ്‌റാബുദ്ദീന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയെന്ന ആരോപണത്തില്‍ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. പ്രതിയായ അഹമ്മദാബാദ് മുന്‍ എടിഎസ് എസ് ഐ ബാല്‍കൃഷ്ണന്‍ ചൗബേയ്‌ക്കെതിരെ തെളിവില്ല. സൊഹ്‌റാബുദ്ദീന്റെ ശരീരത്തില്‍ എട്ട് ബുള്ളറ്റുകള്‍ ഉണ്ടായിരുന്നു എന്ന സഹോദരന്‍ റുബാബുദ്ദീന്റെ ആരോപണവും അമിതാഭ് ഠാക്കൂര്‍ തള്ളിക്കളയുന്നു. ഒരു ബുള്ളറ്റേ കണ്ടെത്താനായൂ എന്നാണ് ഠാക്കൂര്‍ പറയുന്നത്. രണ്ടോ മൂന്നോ ബുള്ളറ്റുകള്‍ സൊഹ്‌റാബുദ്ദീന്റെ ശരീരത്തിലൂടെ പോയിട്ടുണ്ടെന്നും എന്നാല്‍ ഈ ബുള്ളറ്റുകളോ ഒഴിഞ്ഞ ഷെല്ലുകളോ കണ്ടെത്താനായില്ല. എംഎന്‍ ദിനേഷ്, ഹാമിദ് ലാല കൊല കേസില്‍ സൊഹ്‌റാബുദ്ദീനെ അറസ്റ്റ് ചെയ്യാനാണ് അഹമ്മദാബാദിലെത്തിയത്. വ്യാജ ഏറ്റുമുട്ടലിന് ദൃക്‌സാക്ഷികളാരുമില്ല. അഹമ്മദാബാദിലെ ദിശ ഫാമിലല്ല സൊഹ്‌റാബുദ്ദീനെ വധിച്ചതെന്നും അമിതാഭ് ഠാക്കൂര്‍ പറഞ്ഞു.

അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കൊല കേസ് അന്വേഷിച്ച വി എല്‍ സോളങ്കി പറയുന്നു, ‘ഇന്ത്യയില്‍ നീതി ഇല്ല’

ഹരേന്‍ പാണ്ഡ്യക്കും സൊഹ്രാഹുദീന്‍ ഷെയ്ഖിനും ഇടയില്‍ അസം ഖാന്റെ ജീവിതം

“ഗുജറാത്ത് മുന്‍ മന്ത്രി ഹരേന്‍ പാണ്ഡ്യയെ വധിക്കാന്‍ ഡിജി വന്‍സാര സൊഹ്രാബുദീന്‍ ഷേഖിന് പണം നല്‍കി”; സാക്ഷിയുടെ വെളിപ്പെടുത്തല്‍

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങുമ്പോൾ; ചരിത്ര വിധികള്‍ക്കൊണ്ട് ഒളിക്കാന്‍ പറ്റാത്ത ചില കാര്യങ്ങള്‍

പണ്ടോരയുടെ പെട്ടി അമിത് ഷായുടെ കയ്യിലുണ്ടോ? എന്താണ് 2014നേക്കാള്‍ വന്‍വിജയമെന്ന അതിമോഹത്തിന് പിന്നില്‍?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍