UPDATES

വായിച്ചോ‌

കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനല്ല അമിത് ഷാ, ‘ഒന്നാമന്‍’ തന്നെ?

രാജ്‌നാഥ് സിംഗിന് ഒരിക്കലും ലഭിക്കാതിരുന്ന സ്ഥാനമാണ് ഇത്തവണ അമിത് ഷായ്ക്ക്.

കേന്ദ്ര ഭരണത്തിലും നയപരമായ തീരുമാനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാളും മേധാവിത്തം പുലര്‍ത്തുന്നത് ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായ്ക്കാണ് എന്ന വിലയിരുത്തല്‍ ശക്തമാണ്. മന്ത്രിസഭയില്‍ രണ്ടാമല്ല,
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ഉറപ്പായ കാര്യം അമിത് ഷായാണ് സര്‍ക്കാരിലെ രണ്ടാമന്‍ എന്നാണ്. രണ്ടാം മോദി സര്‍ക്കാരിന്റെ പ്രധാന തീരുമാനങ്ങള്‍ക്ക് പിന്നിലെല്ലാം അമിത് ഷായാണ് ഉള്ളത് എന്‍ഡിടിവി ഓണ്‍ലൈനില്‍ എഴുതിയ ലേഖനത്തില്‍ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സ്വാതി ചതുര്‍വേദി പറയുന്നു.

എയര്‍ ഇന്ത്യയുടെ വില്‍പ്പന മുതല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് വരെ, ആരിഫ മുഹമ്മദ് ഖാനെ കേരള ഗവര്‍ണറാക്കിയത്, ചുരുങ്ങിയ സമയത്തിനുള്ളിലെ പ്രധാന നിയമഭേദഗതി ബില്ലുകള്‍ – എല്ലാത്തിലും പ്രധാന പങ്ക് വഹിച്ചത് അമിത് ഷായാണ്. ജമ്മു കാശ്മീരില്‍ നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങള്‍ അമിത് ഷായുടെ പദ്ധതിയുടെ ഭാഗമായിരുന്നു.

ഒന്നാം മന്ത്രിസഭയിലെ രണ്ടാമനായിരുന്ന രാജ്‌നാഥ് സിംഗിന് നിലവില്‍ മൂന്നാം സ്ഥാനമേയുള്ളൂ. രാജ്‌നാഥ് സിംഗിന് ഒരിക്കലും ലഭിക്കാതിരുന്ന സ്ഥാനമാണ് ഇത്തവണ ആദ്യമായി ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ആഭ്യന്തര മന്ത്രിയാവുകയും, അതേസമയം ബിജെപി അധ്യക്ഷ സ്ഥാനത്ത് തുടരുകയും ചെയ്യുന്ന അമിത് ഷായ്ക്ക് നിലവിലുള്ളത്. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ആയി ജെ പി നദ്ദയെ നിയമിച്ചിട്ടുണ്ടെങ്കിലും നിലവില്‍ അമിത് ഷായുടെ അസിസ്റ്റന്റ് മാത്രമാണ് ജെ പി നദ്ദ.

വായനയ്ക്ക്: Amit Shah’s Blazing Power On Clear Display With Big Decisions

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍