UPDATES

കാശ്മീർ: ‘അമിത് ഷായുടെ കയ്യിലെ രേഖകൾ തെളിവ്’, നടപ്പാക്കിയത് അണിയറയിൽ ഒരുങ്ങിയ ആക്ഷൻ പ്ലാൻ മാത്രം

അമിത് ഷായുടെ കയ്യിൽ ഉണ്ടായിരുന്ന, മാധ്യമങ്ങൾ സൂം ചെയ്ത് കാണിച്ച ആക്ഷൻ പ്ലാനിൽ കേരളം എന്നും വ്യക്തമായി കാണാം.

ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി ഇല്ലാതാക്കിക്കൊണ്ട് ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കുമെന്നത് ബിജെിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. തീർത്തും അപ്രതീക്ഷിതമായൊരു നീക്കത്തിലൂടെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ഉള്ളിലും പ്രതിപക്ഷ നിരയിലും ഭിന്നത ഉണ്ടാക്കിയും അത് മുതലെടുത്തും ആഭ്യന്തര മന്ത്രി അമിത് ഷാ ആ വാഗ്ദാനം പൂർത്തികരിക്കുകയാണ്. കശ്മീരിനെ രണ്ടായി വിഭജിച്ച് 370ാം വകുപ്പ് റദ്ദാക്കിയ നടപടിക്ക് രാജ്യ സഭയുടെ അംഗീകാരം നേടിയെടുത്തരിക്കുന്നു.

ബില്‍ പാസാക്കിയ ശേഷം രാജ്യസഭ പിരിയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി അമിത്ഷായെ തോളിൽ തട്ടി അഭിനന്ദിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നന്നു. പടനായനായി നരേന്ദ്രമോദിക്കായി പോരാട്ടത്തിനങ്ങിയതിന്റെ അഭിനന്ദനമായിരുന്നു പ്രധാനമന്ത്രി സഭയിൽ വച്ച് തന്നെ പ്രകടിപ്പിച്ചത്. ആദ്യം ഗുജറാത്ത് ചെസ് അസോസിയേഷന്റെ അധ്യക്ഷനും മികച്ച കളിക്കാരനുമായ അമിത് ഷാ ജമ്മു- കശ്മീരുമായി ബന്ധപ്പെട്ട ആർ എസ്എസിന്റെ ഏഴ് പതിറ്റാണ്ട് മുമ്പുള്ള സ്വപനം സാക്ഷാത്കരിക്കുന്നതിനായി ചാണക്യ തന്ത്രമൊരുക്കി കാത്തിരിക്കുകയായിരുന്നു.

കശ്മീരിനെ വരുതിയിലാക്കാൻ, അർട്ടിക്കിൽ 370 റദ്ദാക്കാൻ സമഗ്രമായ പദ്ധതിതന്നെ അമിത് ഷായുടെ കൈവശമുണ്ടായരുന്നു. ഇന്ന് പാർലമെന്റിലെത്തിയ അഭ്യന്തര മന്ത്രിയുടെ കയ്യിൽ പദ്ധതിയും ഭദ്രമായുണ്ടായിരുന്നു. വാർത്താ ഏജൻസിയായ എ.എഫ്.പിയുടെ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രത്തിലൂടെയാണ് ബിജെപിയുടെ നീക്കം അതീവ കരുതലോടെയാണെന്ന് വ്യക്തമാക്കുന്നത്.

ഭരണക്രമം, രാഷ്ട്രീയം, നിയമ നിർവഹണം എന്നിങ്ങനെ മുന്നായി തിരിച്ച് അക്കമിട്ട് കരുക്കൾ നീക്കിയാണ് ഷാ ഇന്ന് പാർലമെന്റിലെത്തിയത്. ജമ്മു- കശ്മീർ സാമ്പത്തിക സംവരണ ബിൽ എന്ന പേരിൽ പാർലമെന്റിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്ന ബില്‍ മണിക്കുറുകൾക്കകം സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതിലേക്കും വിഭജനത്തിലേക്കും എത്തുകയായിരുന്നു. ‘ഞങ്ങളുടെ അങ്ങേയറ്റത്തെ ആലോചനകളിൽ പോലുമുണ്ടായിരുന്നില്ല അവർ ഇത്തരം ഒരു കടുംകൈക്ക് മുതിരുമെന്ന്’ എന്ന് മുൻ ആഭ്യന്തരമന്ത്രി കൂടിയായ പി ചിദംബരം പറഞ്ഞത് തന്നെ ഷായുടെ തന്ത്രം അത്രയും കൃത്യമായിരുന്നെന്നതിന്റെ തെളിവായിരുന്നു.

അമിത് ഷായുടെ കയ്യിൽ ഉണ്ടായിരുന്ന, മാധ്യമങ്ങൾ സൂം ചെയ്ത് കാണിച്ച ആക്ഷൻ പ്ലാനിൽ കേരളം എന്നും വ്യക്തമായി കാണാം. അതും നിയമ നിർവഹണം എന്ന ഭാഗത്ത്. അർട്ടിക്കിൾ 370 ഇല്ലാതാകുമ്പോൾ ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ ഉയരാൻ ഇടയുള്ള സ്ഥലങ്ങളിൽ ഒന്നായാണ് കേരളത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ വേണ്ട സ്ഥലങ്ങൾ, യുപി, വെസ്റ്റ് ബംഗാൾ, മധ്യപ്രദേശ്, അസം , ആന്ധ്ര പ്രദേശ് പിന്നെ കേരളം. പ്രതിഷേധങ്ങൾ പ്രതിരോധിക്കേണ്ട ഇടങ്ങൾ വരെ വ്യക്തമായിരുന്നു ബിജെപിക്ക്. ഇതിന് വേണ്ട നിർദേശങ്ങളും അഭ്യന്തരമന്ത്രാലയം നേരത്തെ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരുന്നെന്നാണ് വിവരം. ജനങ്ങളെ തെരുവിലിറക്കാൻ പോന്ന പ്രസ്താവനകൾ ഇറക്കാൻ സാധ്യതയുള്ള നേതാക്കളെയും മുൻകൂട്ടി കണക്കാക്കപ്പെട്ടിരുന്നു. കരുതൽ തടങ്കലും, അറസ്റ്റും ഇതിന്റെ ഭാഗം തന്നെ. ‌

നടപ്പാക്കേണ്ട കാര്യങ്ങൾ, അത് ആര് ചെയ്യണം, അതിന്റെ ഫലം എന്നിങ്ങനെ വേർതിരിച്ച് പട്ടിക തയ്യാറാക്കിയതിൽ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരിൽ തുടങ്ങി ഹോം സെക്രട്ടറി വരെയുള്ളവരുടെ ചുമതലകളും വ്യക്തമാക്കി രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ചുരുക്കത്തിൽ ഫലം ഉറപ്പാക്കി അണിയറയിൽ മുൻകൂട്ടി തയ്യാറാക്കിയ ഒരി തിരക്കഥ വ്യക്തമായി അവതരിപ്പിക്കുകമാത്രമാണ് ഷാ ഇന്ന് ചെയ്തത്. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിട്ടും പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പമോ അത് കഴിഞ്ഞോ ജമ്മു കാശ്മീർ അസംബ്ലിയിലേക്ക് ഇലക്ഷൻ നടത്താൻ സർക്കാർ തയാറായില്ല. കാരണം രണ്ടാം മോദി സർക്കാർ കൂടുതൽ ശക്തമായി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ കാശ്മീരിൽ അജണ്ട ഉറപ്പിക്കുകയായിരുന്നു ഷായും സംഘവും. ഇതോടെ അണിയറയിൽ ഇനിയും ഒരുങ്ങുന്ന സമഗ്രമായ ആക്ഷൻ പ്ലാനുകൾ എന്തൊക്കെയെന്ന് കാത്തിരുന്ന് മാത്രം കാണേണ്ടിവരും. അതിൽ കേരളം പുറത്തായിരിക്കില്ലെന്നും ഉറപ്പാണ്.

എന്താണ് ആർട്ടിക്കിൾ 370? നടപ്പിലാകുന്നത് ഏഴ് പതിറ്റാണ്ടായി ആര്‍ എസ് എസ് കൊണ്ടുനടന്ന ലക്ഷ്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍