UPDATES

ട്രെന്‍ഡിങ്ങ്

ആധാർ, പാസ്പോർട്ട്, ലൈസൻസ്, വോട്ടർകാർഡ്…: എല്ലാം ഉൾക്കൊള്ളുന്ന പുതിയ കാർഡ് നിർദ്ദേശിച്ച് അമിത് ഷാ

കാനേഷുമാരി വിവരശേഖരണം ആധുനികവൽക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പൗരന്മാർക്ക് തങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഉതകുന്ന വിധത്തിൽ ‘വിവിധോദ്ദേശ്യ കാര്‍ഡ്’ പുറത്തിറക്കണമെന്ന ആശയം മുമ്പോട്ടു വെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആധാർ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ബാങ്ക് അക്കൗണ്ടുകൾ, വോട്ടർ കാർഡ് എന്നിവയുടെയെല്ലാം ഉപയോഗം ഈ ഒരു കാർഡ് കൊണ്ട് സാധിക്കും.

കാനേഷുമാരി വിവരശേഖരണം ആധുനികവൽക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021ലെ സെൻസസ് വിവരങ്ങൾ ഒരു മൊബൈൽ ആപ്ലിക്കേഷനിലൂടെ വേണം ശേഖരിക്കാനെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, മരണവിവരങ്ങൾ സെൻസസ് രേഖകളിൽ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യുന്ന സംവിധാനം വരണമെന്ന ആശയവും അമിത് ഷാ പങ്കുവെച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍