UPDATES

“ബഹുകക്ഷി ജനാധിപത്യം പരാജയമെന്ന് ജനങ്ങൾ സംശയിക്കുന്നു”: അമിത് ഷാ

വോട്ട് ബാങ്ക് രാഷ്ട്രീയത്തെ മുൻനിർത്തി ഒറു തീരുമാനവും മോദി എടുത്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ 70 വർഷത്തെ രാജ്യത്തിന്റെ ചരിത്രം ബഹുകക്ഷി ജനാധിപത്യം വിജയകരമാണോയെന്ന സംശയം ജനങ്ങളിൽ വളർന്നിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. “സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്കു ശേഷം ജനങ്ങൾക്കുള്ളിൽ ഒരു സംശയമുയർന്നിട്ടുണ്ട്. ബഹുകക്ഷി പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ പരാജയപ്പെട്ടുവോയെന്ന്. ഈ വ്യവസ്ഥയ്ക്ക് നമ്മുടെ ലക്ഷ്യങ്ങളെ പ്രാപിക്കാനുള്ള ശേഷിയുണ്ടോ? അവർ നിരാശരാണ്.” -എന്നായിരുന്നു ഷായുടെ വാക്കുകൾ.

കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സർക്കാരുകൾ വലിയ പരാജയങ്ങളായിരുന്നു എന്നതിന് കാരണങ്ങളും അദ്ദേഹം നിരത്തി. നിരന്തരമായ അഴിമതികളാണ് അവരുട‍െ കാലത്ത് നടന്നത്. അതിർത്തികളിൽ അസ്ഥിരത നിലനിന്നു. പട്ടാളക്കാരുടെ തലയറുത്തു മാറ്റപ്പെട്ടു. ജനങ്ങൾ അരക്ഷിതരാകുകയും നിരത്തുകളിലേക്ക് ഇറങ്ങുകയും ചെയ്തുവെന്നും ഷാ പറഞ്ഞു.

മുൻ സർക്കാരുകളിൽ നിന്നും വ്യത്യസ്തമായാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ മുൻനിർത്തി ഒറു തീരുമാനവും മോദി എടുത്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍