UPDATES

തിരഞ്ഞെടുപ്പിന് മുമ്പ് വിമര്‍ശകരെ ‘കൈകാര്യം’ ചെയ്യാന്‍ അമിത് ഷാ; എല്ലാവരോടും സൈബര്‍ പോരാളികളാകാന്‍ ആഹ്വാനം

പാര്‍ട്ടിയുടെ എല്ലാ സോഷ്യല്‍ മീഡിയ പ്രതിനിധികളും സൈബര്‍ പോരാളികളായി രംഗത്തിറങ്ങണം. പാര്‍ട്ടിയുടെ വിമര്‍ശകരെ സോഷ്യല്‍മീഡിയയില്‍ കടന്നാക്രമിക്കാനാണ് അമിത് ഷായുടെ നിര്‍ദ്ദേശമെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അമിത് ഷാ പറയാതെ തന്നെ സൈബര്‍ പോരാളികള്‍ ‘പോരാട്ടം’ ശക്തമാക്കിയിട്ടുണ്ട്.

ബിജെപിയുടെ മഹാരാഷ്ട്രയിലെ സോഷ്യല്‍ മീഡിയ സെല്‍ പ്രവര്‍ത്തകരുമായി പൂനെയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത് ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ്. പാര്‍ട്ടിയുടെ എല്ലാ സോഷ്യല്‍ മീഡിയ പ്രതിനിധികളും സൈബര്‍ പോരാളികളായി രംഗത്തിറങ്ങണം. പാര്‍ട്ടിയുടെ വിമര്‍ശകരെ സോഷ്യല്‍മീഡിയയില്‍ കടന്നാക്രമിക്കാനാണ് അമിത് ഷായുടെ നിര്‍ദ്ദേശമെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയെ എതിര്‍ക്കാനായി സോഷ്യല്‍ മീഡിയയില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് പാര്‍ട്ടിയുടെ വളര്‍ച്ചയെ തടയാനാകില്ല. ബിജെപി ഭരണത്തുടര്‍ച്ച നേടാന്‍ പോവുകയാണ്. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും. പരാജയപ്പെട്ട എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിക്കെതിരെ ഒന്നിച്ച് നിന്നാലും ഒന്നും സംഭവിക്കില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.

എല്ലാ സോഷ്യല്‍മീഡിയ പ്രവര്‍ത്തകരും പാര്‍ട്ടിയുടെ സന്ദേശം താഴേത്തട്ടില്‍ ജനങ്ങളിലെത്തിക്കുകയും പാര്‍ട്ടിവിരുദ്ധമായ വാര്‍ത്തകള്‍ക്കെതിരെ പ്രതിരോധമുയര്‍ത്തുകയും വേണം. സോഷ്യല്‍മീഡിയ വിനോദത്തിനുള്ള സ്ഥലമല്ല, അത് പ്രവര്‍ത്തിച്ച് ഫലമുണ്ടാക്കാനുള്ള ഇടമാണ്. സോഷ്യല്‍മീഡിയ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണം. പാര്‍ട്ടിക്കെതിരായ ആക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് നേരെ കൃത്യമായ പ്രത്യാക്രമണം നടത്തണം. പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരായ പ്രിന്റ്, ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകളില്‍ ജാഗ്രത വേണം. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ ബൂത്ത് തലം മുതല്‍ ശക്തമായ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് വേണമെന്നും അമിത് ഷാ വ്യക്തമാക്കി.

കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയെ തെറ്റായ വാര്‍ത്തകള്‍ വഴി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍മീഡിയയെ ഉപയോഗിച്ച് വേണം ബിജെപി ജയിക്കാനെന്നും യോഗത്തില്‍ പങ്കെടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സമകാലീന ഇന്ത്യയില്‍ ചാണക്യന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ പൂനെയില്‍ തന്നെ മറ്റൊരിടത്ത് അമിത് ഷാ ഒരു പ്രഭാഷണം നടത്തിയിരുന്നു. സ്വജനപക്ഷപാതത്തെ എതിര്‍ത്ത ആദ്യ ഇന്ത്യന്‍ ചിന്തകന്‍ ചാണക്യനായിരുന്നു എന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. പല പാര്‍ട്ടികളും കുടുംബങ്ങളാണ് നയിക്കുന്നതും നടത്തിക്കൊണ്ടുപോകുന്നതും. എന്നാല്‍ 2300 വര്‍ഷം മുമ്പ് ചാണക്യന്റെ കാലത്ത് ചാണക്യന്‍ ഈ ഏര്‍പ്പാടിനെതിരെ അതിശക്തമായി രംഗത്തുവന്നിരുന്നതായും കോണ്‍ഗ്രസിനെ പരിഹസിച്ച് അമിത് ഷാ പറഞ്ഞു.

അതേസമയം അമിത് ഷാ പറയാതെ തന്നെ സൈബര്‍ പോരാളികള്‍ ‘പോരാട്ടം’ ശക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയുടെ 10 വയസുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ബിജെപി സൈബര്‍ പോരാളി ഗിരീഷ് മഹേശ്വരി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പ്രിയങ്ക ചതുര്‍വേദിയുടെ പേരില്‍ വ്യാജ പോസ്റ്റുകളും ഗിരീഷ് മഹേശ്വരി ഇട്ടിരുന്നു. കടുത്ത ലൈംഗിക ദാരിദ്ര്യമാണ് ബിജെപിയുടെ സൈബര്‍ ഗുണ്ടകള്‍ അനുഭവിക്കുന്നതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാനുള്ള ക്രിമിനല്‍ താല്‍പര്യങ്ങളിലേക്ക് ഇവരെ നയിക്കുന്നുണ്ട്. ഹിന്ദുത്വ സൈബര്‍ പോരാളികള്‍ക്ക് വേണ്ടത് സെക്‌സ് ആണ്. ബിജെപിക്ക് വേണ്ടത് തെളിഞ്ഞ ഹിന്ദുത്വ വര്‍ഗീയത. സൈബര്‍ പോരാളികള്‍ക്ക് ബിജെപിയില്‍ നിന്ന് കിട്ടുന്നത് ട്വിറ്റര്‍ മാത്രം.

 

ബിജെപിയുടെ അക്കൗണ്ടിംഗ് അസോസിയേറ്റ് എന്ന് പറയുന്ന, 36കാരനായ ഗിരീഷ് മഹേശ്വരിയുടെ എഫ്ബി പേജ് അയാളുടെ ലൈംഗികദാരിദ്ര്യം പ്രതിഫലിപ്പിക്കുന്നു. ആര്‍എസ്എസ് യൂണിഫോമിലുള്ള ചിത്രങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകളും കാണാം. ഹിജാബിട്ട സ്ത്രീകളോടുള്ള ലൈംഗിക താല്‍പര്യം ഗിരീഷ് പ്രത്യേകം പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ ഘര്‍ വാപ്പസി നടത്തി ഹിന്ദു മതത്തിലേയ്ക്ക് മടങ്ങുമെന്നാണ് ഗിരീഷിന്റെ പ്രതീക്ഷ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍