UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റെയ്ഡ്: അധികാരത്തെ ചോദ്യം ചെയ്യുന്നവരെ കേന്ദ്രം നിശ്ശബ്ദരാക്കുന്നെന്ന് ആംനെസ്റ്റി

വിദേശവിനിമയ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് ആംനെസ്റ്റി ഇന്റർനാഷണലിന്റഎ ഓഫീസുകളിൽ റെയ്‍ഡ് നടത്തിയത്.

ഇന്ത്യൻ നിയമങ്ങൾക്ക് വിധേയമായാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ആംനെസ്റ്റി ഇന്ത്യ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തങ്ങളുടെ ബെംഗളൂരു ഓഫീസിൽ നടത്തിയ റെയ്ഡുകളുടെ പശ്ചാത്തലത്തിലാണ് ആംനെസ്റ്റിയുടെ പ്രതികരണം. അധികാരത്തെ ചോദ്യം ചെയ്യുന്ന സംഘടനകളെ നിശ്ശബ്ദമാക്കുന്ന സർക്കാരിന്റെ നടപടികൾ ആശങ്കയുളവാക്കുന്നതാണെന്ന് ആംനെസ്റ്റി പറഞ്ഞു.

റെയ്ഡുകൾ നടത്തി സമൂഹത്തിലും മനുഷ്യാവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളിലും ഭീതി നിറച്ച് നിശ്ശബ്ദരാക്കാനുള്ള പദ്ധതിയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് ആംനെസ്റ്റി ട്വിറ്ററിൽ കുറിച്ചു. വിദേശവിനിമയ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് ആംനെസ്റ്റി ഓഫീസുകളിൽ റെയ്‍ഡ് നടത്തിയത്. നേരത്തെ ഗ്രീൻപീസ് ഇന്ത്യക്കെതിരെയും ഇത്തരമൊരു നീക്കം കേന്ദ്ര സർക്കാർ നടത്തിയിരുന്നു. അന്ന് അന്തർദ്ദേശീയ തലത്തിൽ പ്രതിഷേധം ഉയർന്നു വരികയുണ്ടായി.

തങ്ങളുടെ ഉദ്യോഗസ്ഥരെ മുഴുവൻ അനങ്ങാൻ വിടാതെയായിരുന്നു റെയ്ഡെന്ന് ആംനെസ്റ്റി ട്വീറ്റിൽ പറഞ്ഞു. ലാപ്ടോപ്പുകളും മേശകളുമെല്ലാം പരിശോധിച്ചു. കുടുംബാംഗങ്ങളെപ്പോലും വിളിക്കാൻ അനുവദിക്കാതെ ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം ബന്ദികളാക്കിയെന്നും ആംനെസ്റ്റി ആരോപിച്ചു. പത്തു മണിക്കൂർ നേരമാണ് റെയ്ഡ് നീണ്ടു നിന്നത്.

അർധരാത്രി വരെ നീണ്ടു നിന്ന റെയ്ഡിൽ ഉദ്യോഗസ്ഥരോട് ആംനെസ്റ്റി പൂർണമായും സഹകരിച്ചെന്ന് ട്വീറ്റുകളിലൊന്ന് പറഞ്ഞു. വാണിജ്യത്തിനു മാത്രം ഉപയോഗിക്കാവുന്ന മാർഗത്തിലൂടെ ആംനെസ്റ്റി ഇന്ത്യക്ക് വിദേശഫണ്ട് വന്നുവെന്നാണ് ആരോപണം. ഇതുവരെ 36 കോടി രൂപ ഇങ്ങനെ എത്തിയിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍