UPDATES

ഭക്ഷണശാലകള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ്: മക്‌ഡൊണാള്‍ഡ്‌സ് ബഹിഷ്‌കരിക്കാന്‍ ട്വിറ്ററില്‍ പ്രചരണം

ഭക്ഷണത്തിന് മതമില്ലെന്ന് സൊമാറ്റോ സ്ഥാപകന്‍ ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തതോടെയാണ് ഹലാല്‍ മാംസത്തെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചത്.

തങ്ങളുടെ ഭക്ഷണശാലകളില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റുണ്ടെന്ന് വ്യക്തമാക്കിയ മക്‌ഡൊണാള്‍ഡ്‌സിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം. മക്‌ഡൊണാള്‍സ് ബഹിഷ്‌കരിക്കണമെന്നാണ് ട്വിറ്ററാറ്റികള്‍ ആഹ്വാനം ചെയ്യുന്നത്. ഒരു ഉപഭോക്താവിന്റെ അന്വേഷണത്തിന് ഫാസ്റ്റ് ഫുഡ് കമ്പനി നല്‍കിയ മറുപടിയാണ് പ്രശ്‌നങ്ങളുടെയെല്ലാം തുടക്കം.

‘മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യയുമായി ആശയവിനിമയം നടത്താന്‍ സമയം കണ്ടെത്തിയതിന് നന്ദി. നിങ്ങളുടെ കമന്റിനോട് പ്രതികരിക്കാനുള്ള അവസരമായി ഞങ്ങള്‍ ഇതിനെ കാണുന്നു. ഞങ്ങളുടെ ഭക്ഷണശാലകളില്‍ ഉപയോഗിക്കുന്ന മാംസം ഉന്നത നിലവാരം പുലര്‍ത്തുന്നവയും എച്ച്എസിസിപി സര്‍ട്ടിഫിക്കറ്റുള്ള സര്‍ക്കാര്‍ അംഗീകൃത വിതരണക്കാരില്‍ നിന്നും വാങ്ങുന്നവയുമാണ്. എല്ലാ ഭക്ഷണശാലകള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ട്. അതാത് ഭക്ഷണശാലകളിലെ മാനേജര്‍മാരോട് ആവശ്യപ്പെട്ട് സര്‍ട്ടിഫിക്കറ്റ് നേരിട്ട് കണ്ട് ബോധ്യപ്പെടാവുന്നതാണ്’ എന്നായിരുന്നു മക്‌ഡൊണാള്‍ഡ്‌സിന്റെ മറുപടി. ഹലാല്‍ മാംസം മാത്രം ഉപയോഗിക്കുന്നുവെന്ന് വെളിപ്പെടുത്തിയതിന്റെ പേരില്‍ ട്വിറ്ററാറ്റികളുടെ ദേഷ്യത്തിന് വിധേയരാകുന്ന ഏറ്റവും പുതിയ ഭക്ഷണ ശൃംഖലയാണ് മക്‌ഡൊണാള്‍ഡ്‌സ്. ഭക്ഷണത്തിന് മതമില്ലെന്ന് സൊമാറ്റോ സ്ഥാപകന്‍ ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തതോടെയാണ് ഹലാല്‍ മാംസത്തെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചത്. ദീപിന്ദറിന്റെ ട്വീറ്റിനെതിരെയും വ്യാപകമായ വിദ്വേഷ പ്രചരണം നടന്നിരുന്നു.

അഹിന്ദുവായ ഡെലിവറി ബോയ് കൊണ്ടുവന്ന ഭക്ഷണത്തിനെതിരെ ഒരു ഉപഭോക്താവ് പരാതിപ്പെടുകയും ഭക്ഷണം ക്യാന്‍സല്‍ ചെയ്യുകയും ചെയ്തതോടെയാണ് സൊമാറ്റോ ഭക്ഷണത്തിന് മതമില്ലെന്ന് പ്രഖ്യാപിച്ചത്. അതിന് ശേഷം ജബല്‍പൂരില്‍ നിന്നുള്ള ഉപഭോക്താവായ അമിത് ശുക്ലയ്ക്ക് മധ്യപ്രദേശ് പോലീസ് നോട്ടീസ് അയച്ചിരുന്നു. ജനങ്ങളുടെ മതവികാരം വൃണപ്പെടുത്തിയെന്നും അതൊരു കുറ്റകൃത്യമാണെന്നും അതിനാലാണ് നോട്ടീസ് അയയ്ക്കുന്നതെന്ന് ജബല്‍പുര്‍ എസ്പി അമിത് സിംഗ് അറിയിച്ചു.

അതേസമയം താന്‍ തന്റെ അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമാണ് പ്രകടിപ്പിച്ചതെന്നാണ് ശുക്ലയുടെ വാദം. ശ്രാവണ്‍ മാസത്തില്‍ അത് തന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും ഇയാള്‍ വാദിക്കുന്നു. ഉപഭോക്താവിന്‍രെ അപേക്ഷ നിരസിക്കാനുള്ള അവകാശം സൊമാറ്റോയ്ക്കുണ്ടെങ്കിലും അതില്‍ മതം കലര്‍ത്തുന്നത് തെറ്റാണെന്നാണ് ബിജെപി നേതാവ് ബൈജയന്ത് പാണ്ഡ പറഞ്ഞത്. വിശ്വാസികളായ ചില ഉപഭോക്താക്കള്‍ക്ക് ഹലാല്‍ ഇറച്ചി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്ന ഭക്ഷണശാലകള്‍ ഹലാലല്ലാത്ത മാംസം ആവശ്യപ്പെടുന്ന സിഖ് വിശ്വാസികള്‍ക്ക് വേണ്ടി എന്തുചെയ്യുമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്.

also read:ആ സംഭവത്തോടെ നാസിലിന്‍റെ വാപ്പ കിടപ്പിലായി, തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുത്തത് ഗതികേട് കൊണ്ട്; മാതാവ് റാബിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍