UPDATES

ട്രെന്‍ഡിങ്ങ്

യോഗിയെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് യുപിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

നാഷന്‍ ലൈവ് ചാനല്‍ എഡിറ്റര്‍ അംശൂല്‍ കൗശിക്കിനെയാണ് അറസ്റ്റ് ചെയ്തത്. കൗശിക്കിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് ഒരു മാധ്യമപ്രവര്‍ത്തകനെ കൂടി അറസ്റ്റ് ചെയ്തു. നാഷന്‍ ലൈവ് ചാനല്‍ എഡിറ്റര്‍ അംശൂല്‍ കൗശിക്കിനെയാണ് അറസ്റ്റ് ചെയ്തത്. കൗശിക്കിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ചാനലിലെ മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകന്‍ ഇഷിക സിംഗിനേയും അനൂജ് ശുക്ലയേയും അറസ്റ്റ് ചെയ്തിരുന്നു.

നേരത്തെ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ജാമ്യത്തില്‍ വിടാന്‍ ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. രൂക്ഷവിമര്‍ശനമാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ സുപ്രീം കോടതി യുപി പൊലീസിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇത് ഭരണഘടന നിലവിലുള്ള രാജ്യമാണ് എന്നും മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും കൊലക്കുറ്റമൊന്നും അല്ലെന്നും കോടതി പറഞ്ഞിരുന്നു.

ജൂണ്‍ ആറിലെ പരിപാടിയില്‍ യോഗി ആദിത്യനാഥുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ഇതിന്റെ ട്വിറ്റര്‍ വീഡിയോ ഷെയര്‍ ചെയ്തവരാണ് അറസ്റ്റിലായത്. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് അംശൂല്‍ കൗശിക്കിനെതിരെ ചുമത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍