UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി വിരുദ്ധ സഖ്യം ഉത്തർപ്രദേശിൽ 2017ൽ തകർന്നു; ഇനിയും തകരും: അമിത് ഷാ

ഉപതെരഞ്ഞെടുപ്പുകളിൽ എസ്‌പി-ബിഎസ്‌പി സഖ്യം ബിജെപിക്കെതിരെ വൻ മുന്നേറ്റമുണ്ടാക്കിയത് ഇക്കഴിഞ്ഞ മാസങ്ങളിലാണ്.

ബിജെപി വിരുദ്ധ സഖ്യം 2017ൽ ഉത്തർപ്രദേശിൽ പരാജയപ്പെട്ടെന്നും ഇനിയും അത്തരം സഖ്യങ്ങൾ പരാജയപ്പെടുമെന്നും ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. മീററ്റിൽ പാർട്ടിയുടെ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഉപതെരഞ്ഞെടുപ്പുകളിൽ എസ്‌പി-ബിഎസ്‌പി സഖ്യം ബിജെപിക്കെതിരെ വൻ മുന്നേറ്റമുണ്ടാക്കിയത് ഇക്കഴിഞ്ഞ മാസങ്ങളിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി പ്രവർത്തകരുടെ ആത്മവിശ്വാസമുയർത്താനുള്ള അമിത് ഷായുടെ ശ്രമം.

2017ല്‍ എല്ലാ സഖ്യങ്ങളെയും പരാജയപ്പെടുത്തി ബിജെപിയാണ് മുന്നേറിയത്. 2019ൽ അതുതന്നെ ആവര്‍ത്തിക്കുമെന്ന് യോഗത്തിൽ ഷാ പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 73 സീറ്റുകളിൽ കുറയാത്ത വിജയം 2019ൽ ബിജെപി സംസ്ഥാനത്ത് നേടും. ഇതിനായി പാർട്ടി പ്രവർത്തകർ പാർട്ടിക്കൊപ്പം ശക്തമായി നിലകൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരാനയിലെ പരാജയത്തെക്കുറിച്ചും അവിടെയുണ്ടായ എസ്‌പി-ആർഎൽഡി സഖ്യത്തെക്കുറിച്ചും ഷാ യോഗത്തിൽ സംസാരിച്ചെന്നാണ് റിപ്പോർട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍