UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രപരമായ തീരുമാനവുമായി രാഹുൽ ഗാന്ധി: മഹിളാ കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറിയായി ട്രാൻസ്ജൻഡർ

ചരിത്രപരമായ തീരുമാനവുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽഗാന്ധി. പ്രശസ്ത ട്രാൻസ്ജെൻഡർ മാധ്യമപ്രവർത്തകയും പൊതുപ്രവർത്തകയുമായ അപ്സര റെഡ്ഢിയെ ദേശീയ മഹിളാ കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചു. രാഹുൽ ഗാന്ധിയാണ് ഈ തീരുമാനത്തിനു പിന്നിൽ.

ചരിത്രത്തിലാദ്യമായാണ് കോൺഗ്രസ്സിന്റെ ദേശീയ നേതൃത്വത്തിലേക്ക് ഒരു ട്രാൻസ്ജെൻഡർ വരുന്നത്. മറ്റു ദേശീയ പാർട്ടികളുടെ ഉന്നത നേതൃത്വങ്ങളിലും ട്രാൻസ്ജെൻഡറുകൾ ഇതുവരെ വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

2016ൽ എഐഎഡിഎംകെയിൽ ചേർന്നാണ് ഇവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ജയലളിതയുടെ മരണശേഷം ശശികലയ്ക്കൊപ്പമാണ് ഇവർ നിന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍