UPDATES

അമ്പെയ്ത്തില്‍ ദിപിക കുമാരിയും ബൊംബെയ്‌ല ദേവിയും പ്രീ ക്വാര്‍ട്ടറില്‍

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ താരങ്ങള്‍ ദിപിക കുമാരിയും ബൊംബെയ്‌ല ദേവിയും വനിതകളുടെ അമ്പയ്ത്തില്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. യോഗ്യതാ റൗണ്ട് പോരാട്ടത്തില്‍ ഇറ്റലിക്കാരിയായ ഗ്വാന്‍ഡലിന സര്‍റ്റോറിയയെ 2 എതിരെ 6 ഗെയിമുകള്‍ക്ക് എയ്ത് വീഴ്ത്തി ദീപികയും റാങ്കിങ്ങില്‍ തന്നെക്കാള്‍ മുന്നിലുള്ള ചൈനീസ് തായ്‌പെയുടെ ചിയാ ലിന്‍ ഷിയെ തകര്‍ത്താണ് ബൊംബെയ്‌ല ദേവി പ്രീ ക്വാര്‍ട്ടറില്‍ എത്തി.

ആദ്യ ഗെയിം കൈവിട്ടെങ്കിലും അടുത്ത റൌണ്ടുകളില്‍ ദീപിക തിരിച്ചു വരികയായിരുന്നു. ഇന്ന് വൈകിട്ട് 5 മണിക്കാണ് ഇരുവരുടെയും ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കുക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍