UPDATES

പ്രളയം 2019

വയനാട്ടിൽ സൈന്യം രക്ഷാപ്രവർത്തനത്തിനിറങ്ങി

ഇന്നലെ കരയിലെത്തിയ അതിതീവ്ര ന്യൂനമർദ്ദം ഇപ്പോൾ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്.

പ്രളയം ബാധിച്ച വയനാട് ജില്ലയിൽ സൈന്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയതായി റിപ്പോർട്ട്. അറുപതംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. അതിശക്തമായ മഴയാണ് ഇന്നലെ അർധരാത്രി മുതല്‍ വയനാട്ടിൽ പെയ്യുന്നത്. കഴിഞ്ഞവർഷം ഉരുൾപൊട്ടലിൽ വൻ നാശമുണ്ടായ മേൽമുറിയിൽ അതേ സ്ഥലത്ത് ഇന്നലെ 12.30ഓടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി.

എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിൽ ശക്തമായ കാറ്റും മഴയുമുണ്ടാകും. കടൽ പ്രക്ഷുബ്ധമാകുമെന്നും വിവരമുണ്ട്.

ശക്തമായ മഴയെതുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നൽകിയിരിക്കുകയാണ്. കണ്ണൂർ‌, കോഴിക്കോട്, ഇടുക്കി തുടങ്ങിയ ഇടങ്ങളിലും മഴ ശക്തമാണ്. ഇവിടങ്ങളിൽ നാശനഷ്ടങ്ങളും കനത്തതാണ്.

ഇന്നലെ കരയിലെത്തിയ അതിതീവ്ര ന്യൂനമർദ്ദം ഇപ്പോൾ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. തെക്കൻ ജാർഖണ്ഡിനു മുകളിലാണ് ഇപ്പോൾ തീവ്ര ന്യൂനമർദ്ദമുള്ളത്. ഇതിലേക്ക് കേരളത്തിൽ നിന്നുള്ള കാറ്റ് ഒഴുകുന്നതോടെ അടുത്ത 24 മണിക്കൂറിൽ മഴ വീണ്ടും ശക്തിപ്പെടാനിടയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍