UPDATES

ജമ്മു കാശ്മീരില്‍ നിന്ന് ലഡാക്കിനെ വേര്‍പെടുത്തിയതിന് പിന്നാലെ പൊതുജനങ്ങള്‍ക്കായി സിയാച്ചിന്‍ ഗ്ലേസിയര്‍ തുറക്കാന്‍ സൈന്യം പദ്ധതിയിടുന്നു

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയാണ് സിയാച്ചിന്‍

ജമ്മു കാശ്മീരില്‍ നിന്ന് വേര്‍പെടുത്തി ലഡാക്ക് കേന്ദ്രഭരണപ്രദേശമാക്കിയതിന് പിന്നാലെ ജനങ്ങള്‍ക്കായി സിയാച്ചിന്‍ ഗ്ലേസിയര്‍ (ഹിമാനി) തുറന്നുകൊടുക്കുവാന്‍ സൈന്യം പദ്ധതിയിടുന്നു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ലഡാക്കിലേക്ക് സാധാരാണക്കാര്‍ക്കും യാത്രകര്‍ക്കും പര്‍വ്വതാരോഹകര്‍ക്കും പ്രവേശനത്തിന് അനുമതി നല്‍കിയിട്ടില്ലായിരുന്നു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിന്‍ ഗ്ലേസിയറില്‍ സിവിലിയന്മാരെ അനുവദിക്കുന്നത് പ്രതികൂല കാലാവസ്ഥയില്‍ ഇന്ത്യന്‍ സൈനികര്‍ നേരിടുന്ന പ്രതിസന്ധികളും ദൈനംദിന വെല്ലുവിളികളും ആളുകള്‍ മനസിലാക്കുന്നതിനുവേണ്ടിയാണെന്നാണ് സൈന്യത്തില്‍ നിന്നുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈനികരെയും സൈനിക ജീവിതത്തിനെയും ആളുകള്‍ക്ക് താല്പര്യം വര്‍ധിച്ചതായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞതായും വൃത്തങ്ങള്‍ പറയുന്നു. അടുത്തിടെ നടന്ന ഒരു സെമിനാറില്‍ കരസേനാ മേധാവി പറഞ്ഞത്, ഇതിനകം തന്നെ സൈനികരുടെ പരിശീലന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പൗരന്മാരെ അനുവദിക്കുകയാണെന്നും സാധാരണക്കാര്‍ക്ക് കാണാനായി സിയാച്ചിന്‍ ഗ്ലേസിയര്‍ പോലുള്ള ചില ഉയര്‍ന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ പ്രദേശങ്ങള്‍ തുറക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്നും ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു.

സിയാച്ചിന്‍ ഗ്ലേസിയറിനടുത്തുള്ള സ്ഥലത്തേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ സൈന്യം സാധാരാണക്കാരെ അനുവദിക്കില്ല. ഈ സാഹചര്യത്തിലാണ് ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സാധാരണക്കാര്‍ക്ക് കാണാനായി സൈന്യം കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

ഇന്ത്യാ-പാക് നിയന്ത്രണരേഖയ്ക്ക് അരികെ ഹിമാലയത്തിലെ കിഴക്കന്‍ കാരക്കോറത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്ലേസിയറാണ് സിയാചിന്‍ ഗ്ലേസിയര്‍. സമുദ്രനിരപ്പില്‍ നിന്ന് 5753 മീറ്റര്‍ (18,875 അടി) ഉയരത്തിലുള്ള സിയാചിന്‍ ഹിമാനിക്ക് എഴുപത് കിലോമീറ്ററോളം നീളമുണ്ട്. കാരക്കോറത്തിലെ ഏറ്റവും നീളം കൂടിയതും ധ്രുവേതര മേഖലയില്‍ ലോകത്തില്‍ രണ്ടാമത്തേതുമാണ് ഈ ഗ്ലേസിയര്‍.

സിയാചിന്‍ ഗ്ലേസിയറിലേക്കുള്ള എല്ലാ വഴികളും ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. സിയചിന്‍ ഹിമാനിയുടെ എല്ലാ കൈവഴികളുമുള്‍പ്പടെ മൊത്തം സിയാചിന്‍ നിരകള്‍ 700 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്രീര്‍ണ്ണം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ശീതകാലത്ത് ഇവിടുത്തെ ശരാശരി മഞ്ഞുവീഴ്ച്ച 10.5 മീറ്റര്‍ (35 അടി) ആണ്. താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസായി താഴുകയും ചെയ്യും.

Read: കാശ്മീരില്‍ ജനജീവിതം സ്തംഭിച്ചിട്ട്‌ 49 ദിവസം, അസമില്‍ 19 ലക്ഷം പേരെ കാത്തിരിക്കുന്നത് ഡിറ്റന്‍ഷന്‍ സെന്ററുകള്‍, പശുവിന്റെ പേരില്‍ കൊല, വെറുപ്പ്…; ‘ഇന്ത്യയില്‍ എല്ലാം നന്നായിരിക്കുന്നു’ എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍