UPDATES

ട്രെന്‍ഡിങ്ങ്

ബുലന്ദ്ഷഹറിലെ ഇൻസ്പെക്ടറുടെ കൊലപാതകം: പ്രധാന പ്രതിയായ പട്ടാളക്കാരൻ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആൾക്കൂട്ട ആക്രമണത്തിൽ പൊലീസ് ഇൻസ്പെക്ടർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രധാന പ്രതിയായ പട്ടാളക്കാരൻ, ജീത്തു എന്നും ജിതേന്ദ്ര മാലിക് എന്നും അറിയപ്പെടുന്ന ജിതേന്ദ്ര ഫൗജി അറസ്റ്റിലായി. ഇയാളുടെ വെടിയേറ്റാണ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് കൊല്ലപ്പെട്ടതെന്നാണ് ആരോപണം. സംഭവത്തിനു ശേഷം ഇയാൾ തന്റെ ജോലിസ്ഥലമായ കശ്മീരിലെ ശ്രീനഗറിലേക്ക് തിരിച്ചു പോയിരുന്നു. ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തിന്റെ വീഡിയോകളില്‍ സുബോധ്കുമാറിന് സമീപം ജിതേന്ദ്ര ഫൗജി നില്‍ക്കുന്നത് വ്യക്തമാണ്.

‌ഇക്കഴിഞ്ഞ രാത്രിയിൽ ജീത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇക്കാര്യം പൊലീസോ സൈന്യമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തിനു ശേഷം പ്രചരിച്ച വീഡിയോകളിലൊന്നിൽ ഇൻസ്പെക്ടറെ ആൾക്കൂട്ടം പിന്തുടരുന്നതും ‘അവന്റെ തോക്ക് കൈക്കലാക്ക്’ എന്ന് ആർത്തുവിളിക്കുന്നതും കേൾക്കാം. ഇൻസ്പെക്ടർ സുബോധ് കുമാറിനെ മൂർച്ചയേറിയ ആയുധം കൊണ്ട് വെട്ടുകയും തുടർന്ന് വെടിവെക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേർ പിടിയിലായിട്ടുണ്ട്. ആൾക്കൂട്ട ആക്രമണത്തിന്റെ സാധ്യതയുണ്ടായിട്ടും നടപടിയെടുക്കാതിരുന്ന മൂന്ന് പൊലീസുദ്യോഗസ്ഥരെ സ്ഥലംമാറ്റിയിട്ടുണ്ട്. പശുക്കളുടെ മൃതദേഹം കണ്ടെത്തിയ സന്ദർഭത്തിൽ ഇവർ വേണ്ട മുൻകരുതൽ നടപടികൾ എടുത്തിരുന്നില്ല. ഇവരിലൊരാൾ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് കൃഷ്ണ ബഹാദൂർ ആണ്. ഇയാളെ ലഖ്നൗവിലേക്കാണ് സ്ഥലം മാറ്റിയിട്ടുള്ളത്.

അതെസമയം ബുലന്ദ്ഷഹർ സംഭവത്തിനു പിന്നിൽ ‘ഗൂഢാലോചന’യുണ്ടെന്ന നിലപാടിൽ തന്നെയാണ് ഉത്തർപ്രദേശ് ഭരണകൂടം. ഇൻസ്പെക്ടർ കൊല്ലപ്പെട്ട സംഭവം ആകസ്മികമായി ഉണ്ടായതാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

മോദി മങ്ങുമ്പോള്‍ യോഗി ആദിത്യനാഥ് എന്ന പുതിയ മിശിഹ വരികയാണ്; ഇന്ന് ബുലന്ദ്ഷഹര്‍, നാളെ ഇന്ത്യ/ഹരീഷ് ഖരെ എഴുതുന്നു

ബുലന്ദ്ഷഹറില്‍ പോലീസുകാരന്റെ മരണത്തിന് കാരണമായ കലാപം ആസൂത്രിതമെന്ന് കൂടുതല്‍ തെളിവുകള്‍, ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍