UPDATES

ന്യൂസ് അപ്ഡേറ്റ്സ്

10 വയസ്സുള്ള ഇന്ത്യൻ പയ്യന് 2018ലെ വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ്

രണ്ട് മൂങ്ങകൾ ഒരു പൈപ്പിനുള്ളിലിരുന്ന് പുറത്തേക്ക് നോക്കുന്ന ചിത്രമാണ് സമ്മാനത്തിനർഹമായത്.

പത്തു വയസ്സുകാരനായ ആർഷ്ദീപ് സിങ്ങിന് 2018ലെ വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ്. പത്തുവയസ്സോ അതിനു താഴെയോ പ്രായമുള്ളവർക്കായുള്ള വിഭാഗത്തിലാണ് ആർഷ്ദീപിന് അവാർഡ‍് കിട്ടിയത്. ‘പൈപ്പ് ഔൾസ്’ എന്നു പേരിട്ട ഒരു ചിത്രത്തിനാണ് സമ്മാനം.

രണ്ട് മൂങ്ങകൾ ഒരു പൈപ്പിനുള്ളിലിരുന്ന് പുറത്തേക്ക് നോക്കുന്ന ചിത്രമാണ് സമ്മാനത്തിനർഹമായത്. ഇത്തരം മൂങ്ങകളെ പകൽസമയത്ത് കാണുക അപൂർവ്വമാണ്.

പഞ്ചാബിലെ കപൂർത്തലയിൽ തന്റെ പിതാവിനൊപ്പം സഞ്ചരിക്കുമ്പോൾ എടുത്ത ചിത്രമാണ് ആർഷ്ദീപ് മത്സരത്തിന് അയച്ചു കൊടുത്തത്. 10 വയസ്സിന് താഴെയുള്ളവർക്കും 11നും 14നും താഴെ പ്രായമുള്ളവർക്കും 15നും 17നും താഴെ പ്രായമുള്ളവർക്കും പ്രത്യേക വിഭാഗങ്ങളിൽ മത്സരമുണ്ട്.

ആറ് വയസ്സുള്ളപ്പോൾ മുതൽ ആർഷ്ദീപ് ഫോട്ടോഗ്രാഫുകൾ എടുക്കുന്നുണ്ട്. തന്റെ അച്ഛൻ രൺദീപ് സിങ്ങുമൊത്ത് ധാരാളം സഞ്ചരിക്കാറുള്ള ആർഷ്ദീപ് അവിടങ്ങളിൽ നിന്നെല്ലാം ഫോട്ടോകളും എടുക്കാറുണ്ട്. ഈയിടെ ജൂനിയർ ഏഷ്യൻ വൈൽ‌‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ‌ അവാർഡും ആർഷ്ദീപിന് കിട്ടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍