UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീര്‍: ലോക്സഭയിൽ കോൺഗ്രസിന്റെ ‘സെൽഫ് ഗോൾ’, അധീർ രഞ്ജൻ ചൗധരിയുടെ പരാമർശത്തിൽ അസ്വസ്ഥയായി സോണിയ ഗാന്ധി

വിഷയത്തിൽ എന്താണ് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട് എന്നായിരുന്നു അമിത് ഷായുടെ മറുചോദ്യം.

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും, വിഭജന ബില്ലം ലോക്‌സഭ പരിഗണിക്കുന്നതിനിടെ ചർച്ചയിൽ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവിന്റെ സെൽഫ് ഗോൾ. രാജ്യസഭയിൽ നിന്നും വ്യത്യസ്ഥമായി കടുത്ത പ്രതിഷേധമാണ് ലോക്സഭയിൽ പ്രതിപക്ഷം ഉയർത്തിയത്. ബില്‍ അവതരിപ്പിച്ച അമിത് ഷായും കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രജ്ഞൻ ചൗധരിയും തമ്മിൽ വാഗ്വാദവും സഭയിലുണ്ടായി. ഇതിനിനിടെയായിരുന്നു സോണിയാ ഗാന്ധിയെ വരെ അമ്പരപ്പിച്ചുകൊണ്ട് അധീർ രഞ്ജൻ ചൗധരിയുടെ പരാമർശം.

നിങ്ങള്‍ പറയുന്നു കാശ്മീർ ആഭ്യന്തര വിഷയമാണെന്ന്. എന്നാൽ 1948 മുതൽ യുഎൻ മേൽനോട്ടം വഹിക്കുന്നതാണ്. ഇതെങ്ങനെ അഭ്യന്തര വിഷയമാവും. നമ്മൾ ഷിംല കരാർ ഒപ്പുവച്ചിട്ടുണ്ട്. ലാഹോർ പ്രഖ്യാപനം നിലവിലുണ്ട്. ഈ സാഹര്യത്തിൽ ഇത്, അഭ്യന്തര വിഷയമാണോ, അതോ നയതന്ത്ര വിഷയമോ. അധീർ രഞ്ജന്‍ ചൗധരി ചോദിക്കുന്നു. ‌

ലോക്സഭയിൽ സഭാകക്ഷി നേതാവ് കത്തികയറുമ്പോൾ വിഷയം കൈവിട്ടു പോയെന്ന തിരിച്ചറിഞ്ഞ യുപിഎ അധ്യക്ഷ അസ്വസ്ഥയാവുന്നതും. ഇടപെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

എന്നാൽ ചർച്ചയ്ക്കിടെ അപ്രതീക്ഷിതമായി വീണുകിട്ടിയ അവസരം ഭരണപക്ഷം കാര്യക്ഷമമായി തന്നെ ഉപയോഗപ്പെടുത്തി. വിഷയത്തിൽ എന്താണ് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട് എന്നായിരുന്നു അമിത് ഷായുടെ മറുചോദ്യം. കാശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം പാക്ക് അധിനിവേശ കാശ്മീരും, ചൈനയുടെ പരിധിയിലുള്ള അക്സൈ ചിനും ഇന്ത്യയുടെ ഭാഗമാണെന്നും അമിത് ഷാ തിരിച്ചടിച്ചു.

അതേസമയം, അധീർ ര‍ഞ്ജൻ ചൗധരിയുടെ നിലപാട് കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നതയ്ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. കാശ്മീർ വിഷയത്തിൽ പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചീഫ് വിപ്പ് ഭുബനേശ്വർ കതിയ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. കോൺഗ്രസ് നിവപാട് ജനഹിതത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.

നിയമങ്ങള്‍ ലംഘിച്ചാണ് ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള വിഷങ്ങൾ പറുന്നു ബില്‍ കൊണ്ടുവന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. കാശ്മീരിൽ എന്താണ് നടക്കുന്നതെന്ന വ്യക്തമാക്കണമെന്നും അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. എന്നാൽ ഏത് നിയമം തെറ്റിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നതെന്നായരുന്നു അമിത് ഷായുടെ മറുചോദ്യം. കാശ്മീരിനായി നിയമം നിർമ്മിക്കാൻ പാര്‍ലമെന്റിന് അവകാശമുണ്ടെന്നും അമിത് ഷാ പ്രതികരിച്ചു. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭ പാസാക്കിയ ബില്ലിൽ ലോക്സഭയില്‍ ചർച്ച പുരോഗമിക്കുകയാണ്.

Read More-  EDITORIAL- 70,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നു തുടങ്ങിയ മനുഷ്യകുലത്തിന്റെ യാത്രയിലെ ഏറ്റവും മഹത്തായ പരീക്ഷണങ്ങളിലൊന്ന് തകരുകയാണ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍