സിടിവി പദ്ധതി നടപ്പാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളുമായെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ദില്ലി നഗരത്തിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നത് നിയന്ത്രിക്കാനാവശ്യപ്പെട്ടുള്ള ഗവർണർ അനിൽ ബെയ്ജാളിന്റെ റിപ്പോർട്ട് പൊതുപരിപാടിയിൽ വെച്ച് പരസ്യമായി കീറിക്കളഞ്ഞ് മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാൾ. പൊലീസിൽ നിന്ന് അനുവാദം വാങ്ങിയ ശേഷം മാത്രമേ സർക്കാരും പൊതുജനങ്ങളും സിസിടിവി കാമറകൾ സ്ഥാപിക്കാവൂ എന്ന നിർദ്ദേശമടങ്ങിയതായിരുന്നു ഗവർണറുടെ റിപ്പോർട്ട്.
ദില്ലിയിലെ ഇന്ദിരാഗാന്ധി ഓഡിറ്റോറിയത്തിൽ ചേർന്ന വൻ സമ്മേളനത്തിൽ വെച്ചാണ് അർവിന്ദ് കെജ്രിവാൾ തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വ്യക്തമാക്കിയത്. സിസിടിവി കാമറകൾ എല്ലായിടത്തും സ്ഥാപിക്കുന്നതോടെ ദില്ലിയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് പകുതിയായി കുറയുമെന്ന് കെജ്രിവാൾ പറഞ്ഞു. നഗരത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി നടക്കാൻ കഴിയണം. സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനോട് സ്ത്രീകൾ എത്രമാത്രം താൽപര്യത്തോടെയാണ് പ്രതികരിക്കുന്നതെന്ന് തനിക്ക് മനസ്സിലായെന്നും സ്ത്രീകൾ നിറഞ്ഞ സദസ്സിനെ നോക്കി കെജ്രിവാൾ പറഞ്ഞു.
കഴിഞ്ഞ മൂന്നുവർഷമായി നഗരത്തിൽ സിസിടിവി കാമറകൾ സ്ഥാപിക്കാൻ താൻ ശ്രമിക്കുകയാണെന്നും ഫയലുകൾ തങ്ങൾ നീക്കിയെങ്കിലും ഗവർണറും ബിജെപിയും ചേർന്ന് അതെല്ലാം തടയുകയായിരുന്നെന്നും കെജ്രിവാൾ പറഞ്ഞു. പൊലീസിന്റെ അനുവാദം വാങ്ങി സിസിടിവി കാമറകൾ സ്ഥാപിക്കാൻ ഇത് പൊലീസ് രാജല്ലെന്നും ജനാധിപത്യമാണെന്നും ‘എൽജി സാഹേബി’നോട് കെജ്രിവാൾ വ്യക്തമാക്കി.
പ്രസംഗത്തിനിടയിൽ ഗവർണറുടെ റിപ്പോർട്ട് ഉയർത്തി വീശിയ കെജ്രിവാൾ അത് കഷ്ണങ്ങളായി കീറിയെറിയുകയും ചെയ്തു. സിസിടിവി പദ്ധതി നടപ്പാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളുമായെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇന്ത്യ ഇന്നുമൊരു ജനാധിപത്യ രാജ്യമാണെന്ന് സുപ്രീം കോടതിക്ക് മോദിയെ ഓര്‍മപ്പെടുത്തേണ്ടി വരുമ്പോള്‍