UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി ഭരണത്തിൽ ന്യൂനപക്ഷം അരക്ഷിതരല്ലെന്ന് ഏഷ്യാനെറ്റ് സർവ്വേ

സംസ്ഥാനത്തെ കൊലപാതക രാഷ്ട്രീയത്തിന് കാരണക്കാർ സിപിഎമ്മാണെന്ന് ഏഷ്യാനെറ്റ് സർവ്വേ പറഞ്ഞു.

ബിജെപി ഭരണത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾ അരക്ഷിതരല്ലെന്ന് ഏഷ്യാനെറ്റും എസെഡ് റിസർച്ച് പാർട്ണേഴ്സും ചേർന്ന് നടത്തിയ സർവ്വേ. ‘ബിജെപി ഭരണത്തിൽ ന്യൂനപക്ഷം അരക്ഷിതരോ’ എന്ന ചോദ്യത്തിന് 69 ശതമാനം പേരും ‘അല്ല’ എന്നാണ് പ്രതികരിച്ചത്. 17 ശതമാനം പേർ മാത്രമേ ‘അതേ’ എന്ന് പ്രതികരിച്ചുള്ളൂ.

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ഗതി മാറ്റില്ലെന്നാണ് ഏഷ്യാനെറ്റ് സർവ്വേ പറയുന്നത്. വടകരയിൽ യുഡിഎഫ് പി ജയരാജനെ തറപറ്റിക്കുമെന്നും സർവ്വേ പറയുന്നു. കൂറ്റൻ‌ ഭൂരിപക്ഷമാണ് മുരളീധരന് ലഭിക്കുക.

കോഴിക്കോട് വൻ അഴിമതിയാരോപണം നേരിടുന്ന എംകെ രാഘവന്റെ ജനപിന്തുണ കുറയില്ലെന്നും ഏഷ്യാനെറ്റ് പറയുന്നു. 44 ശതമാനം പേരും എംകെ രാഘവൻ എംപിയാകുമെന്ന് അഭിപ്രായപ്പെട്ടു. 36 ശതമാനം പേർ ഇടതു സ്ഥാനാർത്ഥി പ്രദീപ് കുമാറിന് വിജയം പ്രവചിച്ചു.

പൊന്നാനിയിൽ പിവി അൻവർ തോൽക്കുമെന്നാണ് 46 ശതമാനം പേർ അഭിപ്രായപ്പെട്ടത്. പാലക്കാട് എംബി രാജേഷിന്റെ ഭൂരിപക്ഷം വൻതോതിൽ കുറയും. കഴിഞ്ഞതവണ 1 ലക്ഷം വോട്ടിനാണ് രാജേഷ് ജയിച്ചത്. ഇതിൽ കുറവ് വരും. കണ്ണൂരിൽ പികെ ശ്രീമതിയെ തോൽപ്പിച്ച് കെ സുധാകരൻ വിജയം കാണും. കാസറഗോഡ് സിപിഎം സ്ഥാനാർത്ഥിയാണ് ജയിക്കുകയെന്നും സർവ്വേ പറയുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കേണ്ടിയിരുന്നില്ലെന്ന് സർവ്വേയിൽ പങ്കെടുത്ത 64% പേർ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാനത്തെ കൊലപാതക രാഷ്ട്രീയത്തിന് കാരണക്കാർ സിപിഎമ്മാണെന്ന് ഏഷ്യാനെറ്റ് സർവ്വേ പറഞ്ഞു. ശബരിമല വിഷയം വോട്ടാകില്ലെന്നും സർവ്വേ പറയുന്നു. അതെസമയം ശബരിമല ഏറ്റവും ഗുണം ചെയ്യുക ബിജെപിക്കാണെന്നും സർവ്വേ പറയുന്നു.

ഓരോ മണ്ഡലത്തിലെയും 500 പേരെ വീതം നേരിൽക്കണ്ടാണ് സർവ്വേ നടത്തിയത്. ആകെ 10,000 പേർ സര്‍വ്വേയിൽ പങ്കെടുത്തു. ഫെബ്രുവരി മാസത്തില്‍ ഏഷ്യാനെറ്റ് നടത്തിയ സർവ്വേയിൽ ശബരിമല വിഷയം പ്രധാന ചർച്ചാവിഷയമാകുമെന്നായിരുന്നു ഫലം. 14 മുതൽ 17 വരെ സീറ്റുകൾ യുഡിഎഫ് നേടുമെന്നായിരുന്നു സർവ്വേഫലം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍