UPDATES

സഹോദരിമാരായ മൂന്ന് യുവതികളെ അസം പോലീസ് നഗ്‌നരാക്കി മര്‍ദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തതായി പരാതി; 2 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഇവരുടെ സഹോദരനെതിരെ ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമായിരുന്നു യുവതികളെ പോലീസ് പിടികൂടിയതെന്ന് പരാതിയില്‍ പറയുന്നു.

സഹോദരിമാരായ മൂന്ന് യുവതികളെ അസം പോലീസ് നഗ്‌നരാക്കി മര്‍ദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്താതായി പരാതി. പരാതിയെ തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥരെ സസ്്പെന്‍ഡ് ചെയ്തു. പോലീസ് മര്‍ദ്ദിച്ചതും അപമാനിച്ചതും 30ഉം 28ഉം 18ഉം വയസുള്ള യുവതികളെയാണ്. ഇസ്ലാം മത വിശ്വാസിയായ ഇവരുടെ സഹോദരനെതിരെ ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമായിരുന്നു യുവതികളെ പോലീസ് പിടികൂടിയതെന്ന് പരാതിയില്‍ പറയുന്നു.

സബ് ഇന്‍സ്‌പെക്ടര്‍ മഹേന്ദ്ര ശര്‍മ്മയ്ക്കും വനിതാ കോണ്‍സ്റ്റബിള്‍ ബിനിത ബോറോയ്ക്കുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ഒരാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് തരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അസാം ഡിജിപി ഖുല്‍ദര്‍ സക്യയെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാതി നല്‍കിയ 28-കാരിയായ യുവതി വെളിപ്പെടുത്തുന്നത്, സഹോദരന്‍ ഹിന്ദു യുവതിയെ തട്ടികൊണ്ടുപോയിയെന്ന് ആരോപിച്ച് സെപ്റ്റംബര്‍ ഒന്‍പതിന് പുലര്‍ച്ചെ 1.30ക്ക് മഹേന്ദ്ര ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ ചോദ്യം ചെയ്യാന്‍ പിടികൂടി കൊണ്ടുപോയി. സഹോദരന്‍ ഞങ്ങളെ ബന്ധപ്പെടുന്നതുവരെ വിടില്ലെന്നായിരുന്നു പോലീസ് പറഞ്ഞത്. ഹിന്ദു യുവതിയോടൊപ്പം ഷില്ലോങ്ങിലായിരുന്നു അവര്‍. സഹോദരന്‍ രാവിലെ 6.30ന് സ്‌റ്റേഷനില്‍ പെണ്‍കുട്ടിയുമായി എത്തി.

തനിക്കെതിരായ ഒരു കേസില്‍ ഞങ്ങളെ എന്തിനാണ് പീഡിപ്പിച്ചതെന്ന് അദ്ദേഹം ചോദിച്ചതിന് അവനെയും അവര്‍ തല്ലി. അവര്‍ രണ്ടുപേരും (സഹോദരനും ഹിന്ദു യുവതിയും) പ്രണയത്താലാണെന്നാണ് ഞങ്ങളുടെ വിശ്വാസം. സഹോദരന്‍ വിവാഹിതനാണെങ്കിലും ഭാര്യയില്‍ നിന്ന് അകന്നിരിക്കുകയാണെന്നും യുവതി പറഞ്ഞു.

സഹോദരനെ ജയിലിലടച്ചതിന് ശേഷം മഹേന്ദ്ര ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം തങ്ങളെ നഗ്നരാക്കി മര്‍ദ്ദിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തിയ യുവതികള്‍ ശരീരത്തിലെ ചിലഭാഗങ്ങളില്‍ അടി കിട്ടി കരിനീലിച്ചതത്തിന്റെ ചിത്രങ്ങള്‍ പരാതിയോടൊപ്പം നല്‍കുകയും ചെയ്തു.

28കാരിയായ യുവതി തുടരുന്നത്, സഹോദരിമാരില്‍ ഒരാളുടെ ഇടതു കാലിന് പ്രശ്‌നമുള്ളതായിരുന്നു. പോലീസുകാര്‍ ആ കാലില്‍ തന്നെ തുടര്‍ച്ചയായി മര്‍ദ്ദിച്ചു അവര്‍. തന്റെ മൂത്ത സഹോദരി ഗര്‍ഭിണിയായിരുന്നുവെന്നും ഈ വിവരം പറഞ്ഞപ്പോള്‍ ‘ അഭിനയിക്കരുത്’ എന്ന് പറഞ്ഞ് വീണ്ടും ഉപദ്രവിച്ചുവെന്നും ഇതിന് ശേഷം ഉപദ്രവം തന്റെ നേരെയായി എന്നും യുവതി പരാതിയില്‍ പറയുന്നു.

Explainer: അരാംകോ ആക്രമണം -യുഎസ്സിന് വഴിപ്പെടില്ലെന്ന് ഇറാൻ, ഈ തിരിച്ചടിക്ക് തങ്ങൾക്ക് അവകാശമുണ്ടെന്ന് ഹൂതികൾ, പ്രത്യാക്രമണം തെളിവിനെ അടിസ്ഥാനമാക്കി മാത്രമെന്ന് യുഎസ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍