UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമാനമുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിയണം: രാമചന്ദ്ര ഗുഹ

സ്വാഭിമാനവും പ്രായോഗകബുദ്ധിയുമുണ്ടെങ്കില്‍ കോണ്‍ഗ്രസ് മറ്റൊരു നേതാവിനെ പ്രസിഡന്റ് ആക്കണം. കോണ്‍ഗ്രസ് അതിന്റെ നേതൃത്വത്തിലെ കുടുംബാധിപത്യം അവസാനിപ്പിക്കണം.

അമേഠിയില്‍ പരാജയപ്പെട്ട് രാഹുല്‍ ഗാന്ധി രാഹുല്‍ ഗാന്ധി എന്തുകൊണ്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നില്ല എന്നാണ് തനിക്ക് അദ്ഭുതം എന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ട്വിറ്റിറിലാണ് രാമചന്ദ്ര ഗുഹ ഇക്കാര്യം പറഞ്ഞത്. സ്വാഭിമാനവും പ്രായോഗകബുദ്ധിയുമുണ്ടെങ്കില്‍ കോണ്‍ഗ്രസ് മറ്റൊരു നേതാവിനെ പ്രസിഡന്റ് ആക്കണം. കോണ്‍ഗ്രസ് അതിന്റെ നേതൃത്വത്തിലെ കുടുംബാധിപത്യം അവസാനിപ്പിക്കണം.

543ല്‍ 92 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനും (സഖ്യകക്ഷികള്‍ക്കും കൂടി) കിട്ടിയത്. അവര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ ഡിസംബറില്‍ ജയിച്ച മൂന്ന് സംസ്ഥാനങ്ങളില്‍ തകര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആക്രമണോത്സുകമായ പ്രചാരണം നടത്തിയിട്ടും ബിജെപി അവരുടെ റെക്കോഡ് വിജയം നേടി – രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടി.

നേരത്തെ തിരഞ്ഞെടുപ്പ് വിദഗ്ധനും സ്വരാജ് അഭിയാന്‍ നേതാവുമായ യോഗേന്ദ്ര യാദവ് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മോദി തന്നെ വീണ്ടും അധികാരത്തിലെത്താനാണ് സാധ്യത എന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നതിന് മുമ്പ് തന്നെ യോഗേന്ദ്ര യാദവ് പ്രവചിച്ചിരുന്നു. ഇന്ത്യയെ രക്ഷിക്കാനായി ബിജെപിയെ തടയാനാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് മരിക്കുന്നതാണ് നല്ലത് എന്നും പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് ഇന്ത്യ ചരിത്രത്തില്‍ പോസിറ്റീവായ യാതൊരു റോളും ബാക്കിയുണ്ടാവില്ലെന്നും ബിജെപിക്ക് ബദല്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങളില്‍ അത് ഏറ്റവും വലിയ തടസമായി മാറുമെന്നും യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടിരുന്നു.

പാര്‍ട്ടിയുടെ പരാജയത്തിന് തനിക്ക് 100 ശതമാനവും ഉത്തരവാദിത്തമുള്ളതായി രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ രാജി വയ്ക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയാണ് എന്നാണ് രാഹുല്‍ പറഞ്ഞത്.

ബിജെപി ‘ഹിറ്റ് ലിസ്റ്റ്’ തയ്യാറാകുന്നു: ലക്ഷ്യങ്ങളിൽ മമതയും കെജ്രിവാളും മുതൽ പിണറായി വരെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍